“ഈ കണ്ണട ധരിച്ചാൽ നഗ്ന ശരീരം കാണാം”; വ്യാജ കണ്ണടകൾ വിറ്റ മലയാളികളടക്കം നാല് പേർ പിടിയിൽ

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ചുറ്റിച്ച ആ കൂളിങ് ഗ്ലാസ് ഓര്‍മയില്ലെ..?. നദിയ മൊയ്തു വിദേശത്തു നിന്നും കൊണ്ടുവന്ന ആ പ്രത്യേക കണ്ണട. കോസ്‌മോഫ്രിന്‍ എന്ന ആ കണ്ണട ധരിച്ചാല്‍ ആളുകളെ നഗ്നരായി കാണാമെന്ന് പറഞ്ഞാണ് നദിയ മൊയ്തു സിനിമയില്‍ ലാലിനെ പറ്റിക്കുന്നത്. അത്തരം കണ്ണടകളുടെ പേരില്‍ തട്ടിപ്പ് നടത്തിയ  നാല് പേര്‍ കഴിഞ്ഞ ദിവസം തമിഴ് നാട്ടില്‍ പിടിയിലായിരിക്കുകയാണ്.

ചെന്നൈ കോടമ്പാക്കത്താണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള ആർ. സൂര്യ (39) എന്ന വ്യവസായിയാണ് സംഘത്തിന്റെ മുഖ്യ സൂത്രധാരൻ. ഇയാളുടെ കൂട്ടാളികളായ കേരളത്തിൽ നിന്നുള്ള ഗുബാബീബ് (37), ജിത്തു ജയൻ (24), എസ്. ഇർഷാദ് (21) എന്നിവരെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.

സമ്പന്നരായ വ്യവസായികളായിരുന്നു പ്രതികളുടെ ഇര. ഒരു കോടി രൂപയോളമാണ് കണ്ണടയ്ക്കായി പ്രതികൾ ഇരകളിൽ നിന്നും ഈടാക്കിയിരുന്നത്. രഹസ്യ സ്ഥലങ്ങളിൽ ഇരകളോട് വരാൻ ആവശ്യപ്പെട്ട ശേഷം കണ്ണട പരീക്ഷിക്കാൻ ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. പുരാവസ്തുക്കൾ വിൽക്കാമെന്ന് വാഗ്ദാനം നൽകി സൂര്യ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന ചെന്നൈയിലെ ഒരു വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചത്. സൂര്യ നഗരത്തിലുണ്ടെന്നറിഞ്ഞതോടെ പണം തിരികെ വാങ്ങാൻ പോയെന്നും എന്നാൽ, പ്രതിയും സഹായികളും വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും വ്യാപാരി പോലീസിനോട്‌ പറഞ്ഞിരുന്നു.

ഈ അന്വേഷണത്തിലാണ് പ്രതികൾ വ്യാജ കണ്ണടകൾ വിൽക്കുന്ന കാര്യം പോലീസ് മനസിലാക്കിയത്. കണ്ണട എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ വീഡിയോകൾ പ്രതികൾ ഉപഭോക്താക്കളെ കാണിക്കുകയും പിന്നീട് കണ്ണട വാങ്ങാൻ രഹസ്യ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്യും. തുടർന്ന് രഹസ്യസങ്കേതത്തിലെ ഇരുട്ടുമുറിയിൽ നഗ്നത പ്രദർശിപ്പിക്കാൻ പണം നൽകിയ മോഡലുകളെ സംഘം ഏർപ്പാടാക്കിയിരുന്നു.

ഇതുവരെ പ്രതികൾ ഇത്തരത്തിലുള്ള മൂന്ന് കണ്ണടകളാണ് വിറ്റതെന്ന് പോലീസ് പറഞ്ഞു. വ്യാജ കണ്ണടകൾക്ക് പുറമെ വ്യവസായികൾക്ക് സമൃദ്ധി കൊണ്ടുവരുന്നതിനായി പ്രത്യേക അരി വിൽക്കുന്ന പാത്രം വിൽക്കാനും പ്രതികൾ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. തട്ടിപ്പിന്റെ ഏറ്റവും പുതിയ മാർഗമാണിതെന്നും ഇത്തരം വ്യാജൻമാരെ തിരിച്ചറിയണമെന്നും പോലീസ് നിർദേശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം