കർണാടക തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്, തൂക്ക് സഭയെന്ന് സൂചന

ബെംഗളൂരു: കർണാടക ആര് നേടും?- ആകാംക്ഷയ്ക്ക് ആക്കം കൂട്ടി എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്ത്. കർണാടകയിൽ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണ് പ്രവചനങ്ങൾ. ഏജൻസികളായ മെട്രിക്സ്, സിവോട്ടർ, ലോക്നിതി-സിഎസ്ഡിഎസ്, ആക്സി മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ തുടങ്ങിയവയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിട്ടത്.

തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലത്തിലുള്ളത്. കോൺഗ്രസും ബിജെപിയും തമ്മലായിരിക്കും പ്രധാന മത്സരമെന്നും വിവിധ ഫലങ്ങൾ സൂചിപ്പിക്കുന്നു. കർണാടകയിൽ തൂക്കുസഭയായിരിക്കുമെന്നും ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആയിരിക്കുമെന്നും ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചു. ആകെ 224 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിൽ ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

മാട്രിസ് എക്സിറ്റ് പോൾ ഫലം അനുസരിച്ച് ബിജെപി 79-94 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 103-118 സീറ്റുകൾ നേടുമെന്നും ജെഡി (എസ്) 25-33 സീറ്റുകൾ നേടുമെന്നും വ്യക്തമാക്കുന്നു. മറ്റുള്ളവർ 2-5 സീറ്റുകൾ വരെ നേടുമെന്നും മാട്രിസ് പ്രവചിക്കുന്നു.

പോൾസ്ട്രാറ്റിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് അനുസരിച്ച് ബിജെപി 88-98 സീറ്റുകളും കോൺഗ്രസ് 99-109 സീറ്റുകളും നേടും, ജെഡി (എസ്) 21-26 സീറ്റുകളും മറ്റുള്ളവർ 4 സീറ്റുകളും നേടുമെന്നാണ് വ്യക്തമാക്കുന്നത്.

ടിവി-9 എക്‌സിറ്റ് പോൾ പ്രവചനങ്ങൾ അനുസരിച്ച് കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുക. ബിജെപി 88 മുതൽ 98 വരെ സീറ്റുകൾ നേടും. കോൺഗ്രസ് 99 മുതൽ 109 വരെ സീറ്റുകൾ നേടുമെന്നും ടിവി-9 എക്സിറ്റ് പോൾ പ്രവചിക്കുന്നു. ജെഡി(എസ്) 21 മുതൽ 26 വരെ സീറ്റുകൾ നേടുമെന്നും ടിവി9 വ്യക്തമാക്കി.

റിപ്പബ്ലിക് പി-മാർക് എക്സിറ്റ് പോൾ ഫലം അനുസരിച്ച് ബിജെപി 85-100 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. കോൺഗ്രസ് 94 മുതൽ 108 സീറ്റുകളും ജെഡിഎസ് 24-32 സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളുമാണ് നേടുകയെന്നും പ്രവചിക്കുന്നു. ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചനങ്ങൾ ഏറെയും.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിച്ചിരുന്നു. വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം 65.69 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം