വോട്ടെടുപ്പ് രാവിലെ 7 മുതൽ; കനത്ത സുരക്ഷയിൽ സംസ്ഥാനം

ബെംഗളൂരു:  നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് സുഗമമാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനുമായി സംസ്ഥാന വ്യാപകമായി 84,119 പോലീസ് ഉദ്യോഗസ്ഥരേയും 58,500 ആംഡ് റിസർവ് പോലീസ് ഉദ്യോസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സേനയേയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകളിൽ ചൊവ്വാഴ്ച മുതൽ തന്നെ ബി.എസ്.എഫ്. ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള 600 പോലീസുകാരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിയോഗിച്ചിട്ടുണ്ട്.  സംസ്ഥാന അതിർത്തികളിലും പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരു നഗരത്തിൽ സിറ്റി പോലീസ് കമീഷണർ പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിൽ 16,000 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ സെൻട്രൽ ആംഡ് റിസർവ് പോലീസിൻ്റെ 49 പ്ലാറ്റുണുകളും സുരക്ഷ ഒരുക്കുന്നുണ്ട്. നഗരത്തിലെ 28 നിയോജക മണ്ഡലങ്ങളിലായി 7916 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇതിൽ 1907 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്.

പോളിങ് ബൂത്തുകളുടെ 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ബൂത്തിൻ്റെ 200 മീറ്റർ പരിധിക്കുള്ളിൽ പാർട്ടികളുടെ ചിഹ്നം പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ട്.

5.31 കോടി വോട്ടർമാരാണ് വിധി ഇത്തവണ നിർണയിക്കുന്നത്. 52,282 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 224 മണ്ഡലങ്ങളിലേക്കായി 2,613 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഇതിൽ 185 പേർ വനിതകളാണ്. രണ്ട് ഭിന്നലൈംഗികരും സ്ഥാനാർഥികളാണ്. ഇത്തവണ 224 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. കോൺഗ്രസ്-223, ജെ.ഡി.എസ്.-207, ആം ആദ്മി പാർട്ടി-209, ബി.എസ്.പി.-133, ജെ.ഡി.യു.-എട്ട്, സി.പി.ഐ.-ഏഴ്, സി.പി.എം.-നാല്, ഫോർവേഡ് ബ്ലോക്ക്-നാല് എന്നിങ്ങനെയാണ് പ്രധാനപാർട്ടികളുടെ സ്ഥാനാർഥികളുടെ എണ്ണം. മറ്റ് ചെറുപാർട്ടികളുടെ 685 പേരും 918 സ്വതന്ത്രരും മത്സരരംഗത്തുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം