അമ്മയും അച്ഛനും അവൾക്കു നൽകിയ അന്ത്യചുംബനം ആരുടേയും കരളലിയിക്കും; മന്ത്രി ആർ. ബിന്ദു

കോഴിക്കോട്: ഡോ. വന്ദന ദാസിന് അമ്മയും അച്ഛനും നൽകിയ യാത്രാമൊഴിയും അന്ത്യചുംബനവും ആരുടെയും കരളലിയിക്കുന്നതായിരുന്നുവെന്ന് മന്ത്രി ആർ ബിന്ദു. ഡോ. വന്ദന ദാസിന്റെ കൊലയ്ക്ക് ശേഷം ഇനിയിങ്ങനെയൊരു ദുരന്തം കേരളത്തിൽ ആവർത്തിക്കില്ലെന്നുറപ്പാക്കാനുള്ള നിശ്ചയിച്ചുറപ്പിച്ച പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാറിനു വേണ്ടി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്.

ചിലരുടെ വാക്കുകളെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി അവരെയും അതുവഴി സംസ്ഥാന സർക്കാരിനെയാകെയും അപകീർത്തിപ്പെടുത്താനുള്ള പ്രവൃത്തികൾ ഡോ. വന്ദനയുടെ ദാരുണാന്ത്യത്തിന്റെ മറവിൽ ചിലർ നടത്തിയിട്ടുണ്ട്. മണിക്കൂറുകളുടെ ആയുസ്സു പോലുമില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചവർക്ക് വായടക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ്‌ വഴിയാണ് മന്ത്രി ഇക്കാര്യം കുറിച്ചത്.

വന്ദനയുടെ ദേഹത്ത് നിഷ്ഠൂരമായി പതിഞ്ഞ മാരകായുധമുണ്ടാക്കിയ വേദന വിവാദം സൃഷ്ടിക്കുന്നവരുടെ മനസ്സുകളുടെ ഏഴയലത്തുപോലും വന്നിട്ടുണ്ടാവില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എന്നാലത് കേരളീയരുടെയാകെ നെഞ്ചിൽ എന്നുമെന്നും നീറി നിൽക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം