ഭാരത് പേയില്‍ 81 കോടിയുടെ തട്ടിപ്പ്; സഹസ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവറിനും ഭാര്യയ്ക്കും എതിരേ കേസ്

ന്യൂഡല്‍ഹി: 81 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പില്‍ പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഭാരത് പേയുടെ സഹസ്ഥാപകനും മുന്‍ മാനേജിങ് ഡയറക്ടറുമായ അഷ്‌നീര്‍ ഗ്രോവറിനെതിരേ പോലീസ് കേസെടുത്തു. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അഷ്‌നീര്‍ ഗ്രോവര്‍, ഭാര്യ മാധുരി ജെയിന്‍ ഗ്രോവര്‍, കുടുംബാംഗങ്ങളായ ദീപക് ഗുപ്ത, സുരേഷ് ജെയിന്‍, ശ്വേന്തക് ജെയിന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്. കമ്പനിയില്‍ 81 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കാണിച്ച് ഭാരത് പേ കമ്പനി 2022 ഡിസംബറില്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് അഷ്നീര്‍ ഗ്രോവറിനെതിരേ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. തുടര്‍ന്ന് 2022 മാര്‍ച്ചില്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭാര്യ മാധുരി ജെയിനിനെയും കമ്പനിയില്‍നിന്ന് പുറത്താക്കിയിരുന്നു.

വ്യാജരേഖ ചമയ്ക്കൽ,​ സാമ്പത്തിക തട്ടിപ്പ്,​ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഷ്‌നീർ ഗ്രോവറും ബന്ധുക്കളും വിവിധ ക്രമക്കേടുകളിലൂടെ കമ്പനിയുടെ പണം തട്ടിയെടുത്തെന്നും ആഡംബരജീവിതത്തിനും സ്വകാര്യ ആവശ്യങ്ങൾക്കും ഈ പണം ഉപയോഗിച്ചെന്നുമാണ്‌  ഭാരത് പേയുടെ ആരോപണം. നിരവധി വ്യാജരേഖകൾ ചമച്ച് ഇല്ലാത്ത ഇടപാടുകാരുടെ പേരിൽ കോടികൾ തട്ടിയെടുത്തതായും വ്യാജ ഇൻവോയ്സുകളും മറ്റും നിർമിച്ച് ട്രാവൽ ഏജൻസികൾക്ക് നിയമവിരുദ്ധമായി പണം നൽകിയെന്നും ആരോപണമുണ്ട്. അഷ്‌നീര്‍ ഗ്രോവറിന്റെ ഭാര്യയും കമ്പനിയുടെ മുന്‍ ഹെഡ് ഓഫ് കണ്‍ട്രോളുമായിരുന്ന മാധുരി ജെയിന്‍ ഈ ക്രമക്കേടുകളുടെ തെളിവുകള്‍ നശിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

പരാതിയിൽ അഞ്ചുമാസത്തോളം നീണ്ട പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഡൽഹി പോലീസ് എഫ് ഐ ആർ രജിസ്റ്റ്ർ ചെയ്തത്. പോലീസിന്റെ ഈ നടപടി ശരിയായ നീക്കമാണെന്നും അഷ്‌നീര്‍ ഗ്രോവറും കുടുംബവും നടത്തിയ സംശയാസ്പദമായ ഇടപാടുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയുമെന്നും ഭാരത് പേ വ്യക്തമാക്കി. രാജ്യത്തെ നിയമവ്യവസ്ഥയില്‍ തങ്ങള്‍ക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്. അധികൃതരുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഭാരത് പേ പ്രസ്താവനയിൽ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം