വാട്‌സാപ് രഹസ്യമായി മെെക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണം; പരിശോധിക്കുമെന്ന് മന്ത്രി

ഉപയോക്താക്കളുടെ അറിവില്ലാതെ വാട്‌സാപ് രഹസ്യമായി മെെക്രോഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലെ എന്‍ജിനീയറായ ഫോക്ക് ഡാബിരിയാണ് ഈ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെ നിരവധി പേര്‍ വാട്സാപ്പില്‍ നിന്ന് സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു.

താന്‍ ഉറങ്ങുന്ന സമയത്ത് വാട്‌സാപ് തന്റെ അനുമതിയില്ലാതെ ഫോണിലെ മെെക്രോഫോണ്‍ ഉപയോഗിച്ചുവെന്നാണ് ഫോക്ക് ഡാബിരി പറഞ്ഞത്. വാട്സാപ്പിന്റെ ഈ നീക്കം സ്വകാര്യതയുടെ ലംഘനമാണ്. ഇക്കാര്യം അടിയന്തരമായി പരിശോധിക്കും. പുതിയ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ തയാറായിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഐടി സഹമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, ആരോപണം നിഷേധിച്ച വാട്‌സാപ്പ്, ആന്‍ഡ്രോയിഡിലെ സാങ്കേതികപ്പിഴവാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം എന്ന് പറഞ്ഞു. പ്രൈവസി ഡാഷ്ബോഡില്‍ വിവരങ്ങള്‍ തെറ്റായി കാണിച്ചതാണ് ഇതെന്നും ഗൂഗിള്‍ പിക്സല്‍ ഫോണ്‍ ആണ് ഗൂഗിള്‍ എഞ്ചിനീയര്‍ ഉപയോഗിക്കുന്നതെന്നും സംഭവം അന്വേഷിക്കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാട്സാപ്പ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം