രാജ്യത്തെ ആദ്യ എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം മൈസൂരുവിൽ

ബെംഗളൂരു: രാജ്യത്തെ ആദ്യ എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം മൈസൂരുവിൽ 2024-ഓടെ സജ്ജമാക്കും. കർണാടകയിലെ മൈസൂരു യൂണിവേഴ്‌സിറ്റിയിലാണ് എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം നിർമ്മിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ് (ഐഐഎ) ആണ് പദ്ധതി നടപ്പിലാക്കുന്നത്.

ലോകമ്പൊടുമുള്ള പ്ലാനിറ്റോറിയങ്ങളിൽ ഉപയോഗിക്കുന്ന പരമ്പരാഗത പ്രൊജക്ഷൻ സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായ ലൈഫ് ഇമേജുകൾക്ക് കൃത്യത ഉറപ്പാക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. കാഴ്ചക്കാരുടെ കണ്ണുകൾക്ക് മുന്നിൽ മിന്നുന്ന ജീവിതസമാനമായ പ്രദർശനത്തിൽ, സ്വപ്നതുല്യമായ രാത്രി ആകാശം അതിന്റെ എല്ലാ ആകാശ വിസ്മയങ്ങളോടും കൂടി കാണുന്ന രീതിയിലാണ് പ്ലാനിറ്റോറിയം നിർമ്മിക്കുന്നത്.

രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ എൽഇഡി ഡോം പ്ലാനിറ്റോറിയമാണ് നടപ്പിലാക്കുന്നത്. എൽഇഡി ലൈറ്റുകളുടെ പാനലുകളാൽ നിർമ്മിതമായിരിക്കും പ്ലാനിറ്റോറിയം. ഒരേ സമയം 150 സന്ദർശകരെ ഉൾക്കൊള്ളിക്കാൻ സാധിക്കും. മൈസൂരു യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള ചാമുണ്ഡി മലനിരകളുടെ താഴ് വരയിലാണ് പുതിയ പ്ലാനിറ്റോറിയം നിർമ്മിക്കുക. കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു ഏജൻസിയാണ് കെട്ടിടത്തിന്റെ പ്ലാൻ രൂപകൽപന ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പൂർത്തിയായാൽ, 2024-ഓടെ പദ്ധതി തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം