കർണാടകയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: കർണാടകയിൽ ദേശീയപാത 206ൽ ശിവമോഗ താലൂക്കിലെ ചോറടിക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. 35 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

കുമുദ്വതി നദിക്ക് കുറുകെ നിർമിച്ച പാലത്തിന് സമീപമാണ് സംഭവം. ശികാരിപൂരിൽ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന വെങ്കിടമഹാലക്ഷ്മി ട്രാൻസ്‌പോർട്ടിന്റെ ബസ് എതിർദിശയിൽ നിന്ന് വന്ന ശ്രീനിവാസ ട്രാൻസ്‌പോർട്ടിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ചവരിൽ ഒരാൾ ഹൊസ്ദുർഗ സ്വദേശി തിപ്പേസ്വാമി (40) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റൊരാൾക്ക് ഏകദേശം 43 വയസ്സ് പ്രായമുണ്ടെന്നും ശിവമോഗ എസ്.പി. ജി.കെ. മിഥുൻ കുമാർ പറഞ്ഞു.

സംഭവം നടന്നയുടൻ കുംസി പോലീസ് സ്ഥലത്തെത്തി. പത്തോളം ആംബുലൻസുകളിലാണ് പരിക്കേറ്റവരെ ചികിത്സയ്ക്കായി ജില്ലയിലെ മക് ഗാൻ ആശുപത്രിയിൽ എത്തിച്ചത്. ശിവമോഗ ഡിസി ആർ.സെൽവമണി, എസ്.പി. മിഥുൻ കുമാർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. ലോക്‌സഭാംഗം ബി.വൈ.രാഘവേന്ദ്ര, ബിജെപി നേതാവ് ബി.വൈ. വിജയേന്ദ്ര എന്നിവർ ശിവമോഗയിലെ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം