ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ, വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് എന്നിവരടക്കം 11 മന്ത്രിമാർ പരാജയപ്പെട്ടു

ബെംഗളൂരു: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലം പതിച്ചവരില്‍ ബിജെപി സര്‍ക്കാരിലെ 11 മന്ത്രിമാരും. ഗതാഗത മന്ത്രി ബി. ശ്രീരാമുലു, അടിസ്ഥാന സൗകര്യ വികസന മന്ത്രി വി. സോമണ്ണ, നിയമ മന്ത്രി ജെ.സി. മുത്തുസ്വാമി, വ്യവസായ മന്ത്രി മുരുകേഷ് നിരാണി, കൃഷിമന്ത്രി ബി.സി. പാട്ടീല്‍, ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍, ചെറുകിട വ്യവസായ മന്ത്രി എം.ടി.ബി. നാഗരാജ്, കായിക മന്ത്രി കെ.സി. നാരായണ ഗൗഡ, പ്രൈമറി ആന്റ് സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്, ടെക്സ്റ്റയില്‍ മന്ത്രി ശങ്കര്‍ പാട്ടില്‍, ജലമന്ത്രി ഗോവിന്ദ് കരജോള എന്നിവരാണ് കോണ്‍ഗ്രസ് തേരോട്ടത്തില്‍ നിലം പതിച്ചത്.

ഹിജാബ് നിരോധനം നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ബി.സി. നാഗേഷ്. തിപ്റ്റൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ കെ ഷദാക്ഷരിയോട് 17,652 വോട്ടുകള്‍ക്കാണ് നാഗഷ് തോറ്റത്. ചിക്കബെല്ലാപുരയില്‍ നിന്നും മത്സരിച്ച ഡോ. കെ. സുധാകര്‍ കോണ്‍ഗ്രസിലെ പ്രദീപ് ഈശ്വറിനോടാണ് അടിയറവ് പറഞ്ഞത്. പ്രദീപ് ഈശ്വര്‍ 86,224 വോട്ടും സുധാകര്‍ 75582 വോട്ടും നേടി.

അതേ സമയം അഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, ശാസ്ത്ര സാങ്കേതിക മന്ത്രി സി എന്‍ അശ്വത് നാരായണ, പൊതുമരാമത്ത് മന്ത്രി സിസി പാട്ടീല്‍, മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍, സഹകരണ മന്ത്രി എസ്.ടി. സോമശേഖര്‍, നഗരവികസന മന്ത്രി ബൈരതി ബസവരാജ്, എക്‌സൈസ് മന്ത്രി കെ ഗോപാലയ്യ, ഹജ്ജ് വഖഫ് മന്ത്രി ശശികല ജോലെ, സാംസ്‌കാരിക മന്ത്രി സുനില്‍കുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി മുനിരത്‌ന, തൊഴില്‍ മന്ത്രി അറബൈല്‍ ശിവറാം ഹെബ്ബാര്‍ എന്നിവര്‍ വിജയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം