ബസവരാജ് ബൊമ്മൈ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും

ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നലെ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രി സ്ഥാനം ഇന്ന്  രാജിവെക്കും. രാത്രിയോടെ രാജിക്കത്ത് നൽകുമെന്നാണ് സൂചന. ബി.ജെ.പി കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പ്രചാരണത്തിനെത്തിയിട്ടും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം തികക്കാനായില്ലെന്ന് ബൊമ്മൈ പറഞ്ഞു.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം നാളെ നടക്കും. ഡികെ ശിവകുമാറിനോ സിദ്ധരാമയ്യക്കോ ആണ് സാധ്യയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം മുഖ്യമന്ത്രി പദത്തിലേക്ക് സിദ്ധരാമയ്യക്കാണ് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ വരുണയില്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കെ സിദ്ധരാമയ്യയെയാണ്. എന്നാല്‍ സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കാന്‍ ബിജെപി വി സോമണ്ണയെ കച്ചകെട്ടിയിറക്കി. എന്നാല്‍, 46,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിദ്ധരാമയ്യ ഇവിടെ വിജയം കൊയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം