സിദ്ധരാമയ്യയോ ശിവകുമാറോ?; ചർച്ചയായി മുഖ്യമന്ത്രി സ്ഥാനം

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി കോൺഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ചർച്ചയാകുന്നത് മുഖ്യമന്ത്രിസ്ഥാനമാണ്. വിജയിച്ചുവരുന്ന എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കുമെന്നും അതില്‍ മറ്റ് ആശങ്കകളില്ലെന്നുമാണ് നേതൃത്വം നൽകുന്ന സൂചന. എന്നാല്‍ പാര്‍ട്ടി അധികാരം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ വീണ്ടും മുറുകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‌ലി ജി. പരമേശ്വരയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിച്ചിട്ടുണ്ട്.

നിലവില്‍ സിദ്ധരാമയ്യയാണ് പരിഗണനയില്‍ മുന്‍പന്തിയില്‍. ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി കെപിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറാണ് കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ചത്.

അതേസമയം തന്റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന വാദവുമായി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് യതീന്ദ്രയുടെ അവകാശവാദം. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡി.കെ ശിവശിവകുമാറും തമ്മില്‍ തര്‍ക്കം മുറുകിയാല്‍ ജി.പരമേശ്വരയുടെ പേരും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പരിഗണിച്ചേക്കാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം