കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം; ലീഡ് ചെയ്യുന്നവർ ഉടൻ ബെംഗളൂരുവിലെത്താൻ ഡി.കെയുടെ നിർദേശം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് മുന്നേറ്റം വ്യക്തമായതോടെ പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി ചർച്ചകളും സജീവമായി. ഡി.കെ. ശിവകുമാറോ സിദ്ധരാമയ്യയോ എന്ന ചോദ്യം കോൺഗ്രസിൽ ഉൾപ്പാർട്ടി തർക്കങ്ങൾ ഉണ്ടാക്കിയേക്കുമെന്ന സൂചനകളുണ്ട്.

കെപിസിസി അധ്യക്ഷൻ ആയതുമുതൽ ഇതുവരെ കോൺഗ്രസിനെ തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചതും പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചതും ഡി.കെ ശിവകുമാറായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓപ്പറേഷൻ താമരയിൽ കൈപൊള്ളിയ കോൺഗ്രസിന് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പകരം വീട്ടാൻ ഒപ്പം നിന്നതും ഡി.കെ ശിവകുമാർ തന്നെ. ലിംഗായത് വിഭാഗത്തിലെ രണ്ട് പ്രബലനേതാക്കളായ ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സാവഡിയെയും അവസാനം നിമിഷം ബിജെപിയിൽ നിന്ന് കോൺഗ്രസ് പാളയത്തിലേക്കെത്തിച്ചത് ശിവകുമാറിന്റെ തന്ത്രമായിരുന്നു.

കൂടാതെ കർണാടകയിൽ കൊടുമ്പിരികൊണ്ട അമുൽ – നന്ദിനി വിവാദത്തിനിടയിലും നന്ദിനി സ്റ്റോറുകൾ സന്ദർശിച്ചും പിന്തുണ പ്രഖ്യാപിച്ചും ഡി.കെ താരമായി. ഇതെല്ലാം മുഖ്യമന്ത്രിപദവി സ്വപ്നം കണ്ട് ഡി.കെ ചെയ്തതാണെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറിനെ ദേശീയ നേതൃത്വം പരിഗണിക്കാൻ സാധ്യതകളേറെയാണ്.

ശിവകുമാറിന് എതിരെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേസുകളും സിദ്ധരാമയ്യയുടെ എതിർപ്പും മാത്രമാകും മുഖ്യമന്ത്രി പദത്തിനും ശിവകുമാറിനുമിടയിലെ തടസ്സങ്ങൾ എന്നാണ് വിലയിരുത്തൽ. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അകമഴിഞ്ഞ് പിന്തുണച്ച കുറുബ വിഭാഗത്തിന്റെ നേതാവ് എന്ന നിലയിലും മുൻ മുഖ്യമന്ത്രി എന്ന നിലയിലും സിദ്ധരാമയ്യയെ പരിഗണിക്കാതെ പോകാൻ കോൺഗ്രസിനാകില്ല. ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യ സ്വയം പിന്മാറാൻ തയ്യാറാകുമോ എന്നതും കോൺഗ്രസിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദമുന്നയിച്ചാൽ അത് ദേശീയ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കർണാടകയിലെ കോൺഗ്രസ്സിന്റെ കെട്ടുറപ്പിനെ സംബന്ധിച്ചും നിർണായകമാണ്.

അതേസമയം, ലീഡ് ചെയ്യുന്ന എംഎൽമാരോട് ഉടൻ ബെംഗളൂരുവിലെത്താൻ ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. നേരിയ ഭൂരിപക്ഷം മാത്രം നിലവിലുള്ള സാഹചര്യത്തിൽ വിജയിച്ചെത്തുന്ന മുഴുവൻ എംഎൽഎമാരെയും ഒരുമിച്ചുനിർത്തുക എന്നതിനാകും കോൺഗ്രസ് നേതൃത്വം ഇപ്പോൾ മുൻഗണന നൽകുക. ഓപ്പറേഷൻ താമരയുടെ മുൻ അനുഭവങ്ങൾ തന്നെയാകണം ഇത്തരമൊരു മുൻകരുതൽ എടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. കർണാടകയിലെ രാഷ്ട്രീയ പോരിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലും അവസാനമുണ്ടാകില്ല എന്ന സൂചന കൂടിയാണ് കോൺഗ്രസിന്റെ ഈ നീക്കം നൽകുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം