തന്റെ അച്ഛന്‍ മുഖ്യമന്ത്രിയാകണം: ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുവെന്ന് സിദ്ധരാമയ്യയുടെ മകന്‍

തന്റെ അച്ഛന്‍ മുഖ്യമന്ത്രിയാകണമെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുവെന്നും സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കുമ്പോഴാണ് യതീന്ദ്ര സിദ്ധരാമയ്യയുടെ പ്രതികരണം.

കര്‍ണാടകയുടെ താല്‍പര്യത്തിനായി തന്റെ പിതാവ് മുഖ്യമന്ത്രിയാകണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് വരുണ മണ്ഡലത്തില്‍ നിന്നും വിജയിക്കും. മകനെന്ന നിലയില്‍ അദ്ദേഹം മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ബി.ജെ.പിയുടെ ദുര്‍ഭരണ കാലത്തുള്ള തെറ്റായ തീരുമാനങ്ങള്‍ തിരുത്തുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യ മുന്നിലാണ്. പലയിടത്തും കോണ്‍ഗ്രസാണ് മുന്നില്‍. നിലവില്‍ വോട്ടെണ്ണുമ്പോൾ കോണ്‍ഗ്രസ് 110 സീറ്റിലും ബിജെപി 82 സീറ്റിലും ലീഡ് ചെയ്യുകയാണ്. ചിന്നപട്ടണയില്‍ നിന്നും മത്സരിക്കുന്ന ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി പിന്നില്‍. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ മുന്നില്‍ നിന്ന ശേഷമാണ് കുമാരസ്വാമി പിന്നിലേക്ക് പോയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം