കർണാടകയിൽ വൻ വിജയം സ്വന്തമാക്കി കോൺഗ്രസ്; ഇതിനോടകം ഉറപ്പിച്ചത് ബിജെപിയുടെ ഇരട്ടിയിലധികം സീറ്റുകൾ

ബെംഗളൂരു: കോൺഗ്രസ് രാജ്യത്ത് അടുത്തിടെ കാഴ്ച വെച്ച ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പെർഫോമൻസാണ് കർണാടകയിൽ ഇന്ന് കണ്ടത്. സീറ്റുകൾ തൂത്തുവാരിയപ്പോൾ സ്വന്തമായത് ഭരണകക്ഷി നേടിയതിനെക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ. അകെയുള്ള 224 നിയമസഭാ സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 113 ഉം കടന്ന് 137 സീറ്റുകളിലാണ് കോൺഗ്രസിൻ്റെ തേരോട്ടം. ബി.ജെ.പി സീറ്റുകളുടെ എണ്ണം 64 ലേക്ക് താണു. സമർദ്ദശക്തിയാകുമെന്ന് കരുതിയ ജെ.ഡി.എസ്. 22 സീറ്റുകളിൽ മാത്രമായി ഒതുങ്ങി. ജെഡിഎസിന്റെ കോട്ടയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് കടന്നു കയറി. ഓള്‍ഡ് മൈസൂരു മേഖലയില്‍ രണ്ടക്ക സംഖ്യയിലേക്ക് കോണ്‍ഗ്രസ് ലീഡ് നില ഉയര്‍ത്തിയപ്പോള്‍ ജെഡിഎസിന് ഒറ്റക്കത്തിലേക്ക് ചുരുങ്ങി.

പ്രധാനമന്ത്രി നേരിട്ടെത്തി പ്രചരണത്തിന് നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പില്‍ 2018 ലേതിന് വിഭിന്നമായി ബിജെപിക്ക് വോട്ട് ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. 13 ശതമാനം വോട്ടുവിഹിതം കുറഞ്ഞു.  കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചത് കോൺഗ്രസിന് നേട്ടമായി. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടാറിന്റെ തോല്‍വി ഞെട്ടിച്ചു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ കനകപുരയില്‍ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതേസമയം എതിർ സ്ഥാനാർഥിയും സംസ്ഥാന റവന്യു മന്ത്രിയുമായ ആർ. അശോകിനു ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണിൽ വിജയിച്ചു. എന്നാൽ വരുണയിൽ വി. സോമണ്ണ, ബെള്ളാരിയിൽ ബി. ശ്രീരാമുലു എന്നിവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

കര്‍ണാടകയില്‍ പരാജയം സമ്മതിക്കുന്നതായാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞത്. പ്രധാനമന്ത്രിയും അണികളും എത്ര ശ്രമിച്ചിട്ടും ഞങ്ങള്‍ വിജയിച്ചില്ല, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

കേന്ദ്ര സർക്കാറിൻ്റെ അഴിമതി രഹിത പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയതാണ് കർണാടകയിലെ 40% കമ്മീഷൻ സംഭവം. പൊതുമരാമത്ത് പ്രവൃത്തികളുടെ ബില്ല് മാറാൻ കമ്മീഷൻ ആവശ്യപ്പെട്ടതായി ആരോപിച്ച് പാർട്ടി അനുഭാവിയായ കരാറുകാരൻ ആത്മഹത്യ ചെയ്തിരുന്നു. പാർട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയ ഈ സംഭവം അടക്കം കോൺഗ്രസ് പ്രചാരണായുധമാക്കി. ഹിജാബ് നിരോധനത്തിൻ്റെ പേരിൽ മുസ്ലിം സമുദായത്തെ തീവ്ര ഹിന്ദുത്വ സംഘടനകൾ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ക്ഷേത്രോത്സവങ്ങളിൽ മുസ്ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തിയതും മുസ്ലിം സംവരണം എടുത്തുകളഞ്ഞതുമൊക്കെ ന്യൂനപക്ഷങ്ങളെ ബി ജെ.പിയിൽ നിന്നുംഅകറ്റി നിർത്തി. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ സമൂഹത്തെയും ആശങ്കയിലാക്കി. ഇത്തരം വിഷയങ്ങൾ പൊതുസമൂഹത്തിൽ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം