പരാജയം വ്യക്തിപരമായ നഷ്ടം മാത്രം; കർണാടകയിലെ വികസന ശ്രമം തുടരുമെന്ന് സി. ടി. രവി

ബെംഗളൂരു: തിരഞ്ഞെടുപ്പിലെ പരാജയം തീർത്തും വ്യക്തിപരമായ നഷ്ടം മാത്രമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി. ടി. രവി. നാല് തവണ കർണാടക നിയമസഭാംഗമായ സി.ടി. രവിക്ക് ചിക്കമംഗളൂരുവിലാണ് തോൽവി നേരിടേണ്ടി വന്നത്. കോൺഗ്രസിന്റെ എച്ച്.ഡി. തമ്മയ്യയോടാണ് രവി പരാജയപ്പെട്ടത്.

19 വര്‍ഷം കൈവശംവെച്ച മണ്ഡലം പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.ടി. രവിയ്ക്ക് നഷ്ടമായത്. എന്നാൽ ജനവിധി അംഗീകരിക്കുന്നതായി സി.ടി. രവി പറഞ്ഞു. കൂടാതെ കർണാടകയിലെ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിലെ തോൽവി വ്യക്തിപരമായ നഷ്ടമാണ്, പ്രത്യയശാസ്ത്രത്തിന്റേത് അല്ല. വരും ദിവസങ്ങളിൽ ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തും. സുവർണ കർണാടക കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടരും. നൽകിയ എല്ലാ പിന്തുണയ്ക്കും കന്നടക്കാർക്ക് നന്ദി പറയുന്നതായി സി. ടി. രവി പറഞ്ഞു.

വൊക്കലിഗ സമുദായത്തിൽപ്പെട്ട സി. ടി. രവി 79,128 വോട്ടുകൾ നേടിയപ്പോൾ തിമ്മയ്യ 85,054 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ജെഡിഎസ് സ്ഥാനാർഥി ബി.എം. തിമ്മ ഷെട്ടിയാണ് 1,763 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുള്ളത്. 2004, 2008, 2013, 2018 വർഷങ്ങളിൽ സി.ടി. രവി ചിക്കമംഗളൂരുവിൽ നിന്നും വിജയിച്ചിരുന്നു. എബിവിപി മുൻ വിദ്യാർഥി നേതാവായ രവി 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ശങ്കറിനെ 26,314 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം