എ.ടി.കെ മോഹന്‍ ബഗാന്‍ ഇനിമുതല്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എ.ടി.കെ മോഹൻ ബഗാന്റെ പേര് മാറ്റി മാനേജ്മെന്റ്. ജൂൺ ഒന്നു മുതൽ ടീം മോഹൻബഗാൻ സൂപ്പർ ജയന്റ്സ് എന്ന പേരിൽ അറിയപ്പെടും. ടീം ഇക്കാര്യം ട്വിറ്റർ വഴി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് എ.ടി.കെ പേര് മാറ്റുന്നത്. ലീഗിന്റെ തുടക്ക സീസണുകളിൽ അത്ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിലാണ് ടീം കളിച്ചത്. ഉദ്ഘാടന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ കീഴടക്കി ടീം കിരീടം നേടുകയും ചെയ്തിരുന്നു.

2020ൽ അത്ലറ്റിക്കോ ഡി കൊൽക്കത്ത ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനിൽ ലയിച്ചു. ഇതോടെ ടീം എ.ടി.കെ മോഹൻ ബഗാൻ എന്നറിയപ്പെടാൻ തുടങ്ങി. എന്നാൽ ആരാധകർക്ക് ഇതിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു.

മോഹൻ ബഗാനൊപ്പം എ.ടി.കെയുടെ ആവശ്യമില്ലെന്നും എ.ടി.കെ ഒഴിവാക്കണമെന്നും ആരാധകർ നിരന്തരം ആവശ്യപ്പെട്ടു. 2022-2023 സീസണിൽ കിരീടം നേടിയതിനുശേഷം ടീം പേര് മാറ്റാൻ തീരുമാനിച്ചു. മോഹൻബഗാന്റെ ഔദ്യോഗിക പേജിലൂടെയാണ് പുതിയ പേര് ടീം ആരാധകരുമായി പങ്കുവെച്ചത്. 2022-2023 സീസൺ ഫൈനലിൽ ബെംഗളൂരു എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് മോഹൻബഗാൻ കിരീടം നേടിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം