പാചകവാതക സിലിന്‍ഡറില്‍ തൂക്കക്കുറവ്; ഐഒസി 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണം

ഉപഭോക്താവിന് നല്‍കിയ പാചകവാതകത്തിന്റെ തൂക്കം കുറഞ്ഞതിന് ഓയില്‍ കമ്പനിക്ക് 50,000 രൂപ നഷ്ടപരിഹാരം നിര്‍ദേശിച്ച്‌ ഉപഭോക്തൃ കോടതി. ഐഒസി നല്‍കിയ എല്‍പിജി സിലിന്‍ഡറില്‍ ഗ്യാസിന്റെ അളവ് കുറവായിരുന്നുവെന്ന കേസിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. തൃക്കാക്കര സ്വദേശിയാണ് സിലിണ്ടറിന്റെ തൂക്കത്തില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉപഭോക്താവിനു നല്‍കാനാണ് കോടതി ഉത്തരവ്. രേഖപ്പെടുത്തിയ അളവില്‍ പാചകവാതകം ഇല്ലായിരുന്നെന്നായിരുന്നു പരാതി. തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പും വിദഗ്ദ്ധസംഘത്തിന്റെ തെളിവെടുപ്പും റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോടതി പിഴ വിധിച്ചത്. തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടില്‍ സി.വി. കുര്യന്‍ എന്നയാളാണ് സിലിണ്ടറിലെ തൂക്കക്കുറവിന് ഉപഭോക്തൃകോടതിയെ സമീപിച്ചത്.

തുടര്‍ന്ന് അദ്ധ്യക്ഷന്‍ ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അടങ്ങിയ സമിതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് ഇടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി നടത്തിയ മിന്നല്‍ പരിശോധനയിലും സിലിണ്ടറുകളില്‍ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു.
അളവില്‍ കുറവ് എല്‍.പി.ജി. നല്‍കി ചൂഷണം നടന്നിട്ടുണ്ടാകാമെന്ന നിരീക്ഷണം നടത്തിയാണ് കോടതി നഷ്പരിഹാരത്തിന് ഉത്തരവിട്ടത്. ഐ. ഒ.സി. നല്‍കിയ എല്‍.പി.ജി. സിലിന്‍ഡറില്‍ ഗ്യാസിന്റെ അളവ് കുറവായി കണ്ടെത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം