ഗള്‍ഫിലേക്ക് പോകാനിരുന്ന യുവതിയെയും അഞ്ചു വയസുളള കുഞ്ഞിനെയും കാണാതായി: അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

അടൂര്‍: യുവതിയെയും അഞ്ചു വയസുളള മകളെയും കാണാതായിട്ട് 10 ദിവസം പിന്നിടുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുന്നു. ശാസ്താംകോട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കടമ്പനാട് ഐവര്‍കാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതില്‍ ആല്‍വിന്‍ റോയിയുടെ ഭാര്യ ആന്‍സി കുട്ടി (30), മകള്‍ ആന്‍ഡ്രിയ ആല്‍വിന്‍ (അഞ്ച്) എന്നിവരെയാണ് മേയ് 10 മുതല്‍ കാണാതായിരിക്കുന്നത്. ആല്‍വിന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്.

മേയ് 10 മുതല്‍ ആന്‍സിയെയും ആന്‍ഡ്രിയയെയും കാണാനില്ലെന്ന പരാതിയില്‍ ശാസ്താംകോട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തിരുവല്ലയിലും മറ്റുമുള്ള ചില പള്ളികളുടെ പരിസരത്ത് അമ്മയും മകളും നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കാണാതാകുമ്പോൾ ധരിച്ചിരുന്ന അതേ വേഷമാണ് ഇവര്‍ക്കുള്ളത്.

ബന്ധുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പ് പ്രചരിപ്പിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് ഇവരെ കണ്ടെത്താന്‍ തടസമെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെയും മകളെയും കാണാനില്ലെന്ന വിവരം അറിഞ്ഞ് ആല്‍വിന്‍ റോയ് ബഹറിനില്‍ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്. തിരുവല്ല, തിരുവനന്തപുരം, പുതുപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ പതിഞ്ഞിട്ടുണ്ട്.

പള്ളികള്‍ കേന്ദ്രീകരിച്ചാണ് പോകുന്നത് എന്നാണ് പോലീസ് പറയുന്നത്. അടുത്തമാസം 14ന് ഗള്‍ഫില്‍ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെയാണ് യുവതിയേയും കുഞ്ഞിനേയും കാണാതായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം