ബെംഗളൂരുവിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. തെക്കൻ കർണാടകയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

ഇന്നും നാളെയുമായി സിഇടി, സിയുഇടി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളോട് കുട, മഴക്കോട്ട് തുടങ്ങിയ മുൻകരുതലുകൾ എടുക്കാൻ ബിബിഎംപി നിർദേശിച്ചിട്ടുണ്ട്. അതേസമയം തീരദേശ കർണാടകയിലും ശക്തമായ മഴ ലഭിച്ചേക്കാം. ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവിൽ താപനില 22 നും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കാനാണ് സാധ്യത. കഴിഞ്ഞ വ്യാഴാഴ്ച വരെ ബെംഗളൂരുവിൽ 35.5 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. അതേസമയം

സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ സാധാരണയിലും കൂടുതൽ ചൂട് രേഖപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, മെയ് 18ന് കലബുർഗിയിൽ 40.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ താപനില. അതേസമയം, ബെള്ളാരിയിൽ 40.6 ഡിഗ്രി സെൽഷ്യസും റായ്ച്ചൂരിൽ 40.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വിജയപുരയിൽ 39.2 ഡിഗ്രി സെൽഷ്യസും ഗദഗിൽ 39 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം