സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്; സിദ്ധരാമയ്യക്കും, ഡി. കെയ്ക്കുമൊപ്പം അധികാരമേൽക്കുന്നത് 25 മന്ത്രിമാർ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി. കെ. ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വ്യഴാഴ്ച ചേര്‍ന്ന നിയമസഭ കക്ഷിയോഗം ഏകകണ്ഠമായി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും നിയമസഭ കക്ഷി നേതാവായും തിരഞ്ഞെടുത്തിരുന്നു. യോഗത്തിന് ശേഷം രാജ്ഭവനിലെത്തി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിനെ ഇരുനേതാക്കളും നേരിൽ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള ഔദ്യോഗിക ക്ഷണം നല്‍കിയിരുന്നു.

ഇരുനേതാക്കളെ കൂടാതെ 25 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. എന്നാൽ ഇവരുടെ കൃത്യമായ വിവരം ലഭ്യമല്ല. ചടങ്ങില്‍ ഗവര്‍ണര്‍ തന്‍വീര്‍ ചന്ദ് ഗലോട്ട് കര്‍ണാടകയുടെ 24ാമത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

ഇന്ന് 12.30 ന് ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഒന്നര ലക്ഷം ആളുകളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്.

ക്ഷണം നൽകിയിരിക്കുന്ന വിവിഐപികൾക്ക് സെഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കോൺഗ്രസിന്റെ മുൻ അധ്യക്ഷന്മാരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തുടങ്ങിയവർക്ക് പരിപാടിയിൽ ക്ഷണമില്ല. 12 എസിപിമാർ, 11 റിസർവ് പൊലീസ് ഇൻസ്പെക്ടർമാർ, 24 എഎസ്ഐമാർ, 206 കോൺസ്റ്റബിൾമാർ എന്നിവരെയാണ് കർണാടക പോലീസ് വേദിക്ക് ചുറ്റും സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

മൂന്നു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് തീരുമാനമായത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം