കർണാടകയിൽ ശത്രുത ഇല്ലാതാക്കി, സ്നേഹം വിജയിച്ചു; രാഹുൽ ഗാന്ധി

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് വിജയത്തോടെ ഇല്ലാതായത് മറ്റു ചില പാർട്ടികൾ വളർത്തിയെടുത്ത ശത്രുതയാണെന്ന് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് കോൺഗ്രസിന്റെ വിജയം സ്നേഹത്തിന്റെയും ശാന്തിയുടെയും സാഹോദര്യത്തിന്റെയും കൂടി വിജയമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർണാടക മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗം കഴിഞ്ഞാലുടൻ കോൺഗ്രസ് നൽകിയ അഞ്ച് വാഗ്ദാനങ്ങൾ നടപ്പിലാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും, മറ്റു എട്ട് ക്യാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ. ചെയ്ത് അധികാരമേറ്റു. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടന്നത്. സ്ത്രീകൾ കുടുംബനാഥയായ വീടുകൾക്ക് മാസംതോറും 2000 രൂപ,

തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് മാസംതോറും 1500 രൂപ, തൊഴിൽരഹിതരായ ബിരുദക്കാർക്ക് മാസംതോറും 3000 രൂപ, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, എല്ലാ കുടുംബങ്ങൾക്കും 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യം, ആഴക്കടൽ മത്സ്യത്തൊഴിലാളികൾക്ക് വർഷം തോറും നികുതിയില്ലാതെ 500 ലിറ്റർ ഡീസൽ, ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 6000 രൂപ വീതം നൽകുക, ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് പാചകവാതക സിലിണ്ടറും ദിവസേന അര ലിറ്റർ പാലും, റേഷനു പുറമേ പ്രതിമാസം അഞ്ച് കിലോഗ്രാം ധാന്യങ്ങളും സൗജന്യമായി നൽകുക തുടങ്ങിയവയാണ് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങൾ.

കോൺഗ്രസ് വെറും വാക്ക് പറയാറില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പറയുന്നത് ചെയ്തു കാണിക്കുന്ന ശീലം കോൺഗ്രസിനുണ്ട്. ഇത്തവണ ശുദ്ധവും അഴിമതിരഹിതവുമായ ഒരു സർക്കാർ ആയിരിക്കും ജനങ്ങൾക്ക് മുന്നിലേക്ക് എത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം