ട്രാഫിക്കിൽ കുടുങ്ങിയതോടെ വാഹനത്തിലിരുന്ന് ലാപ്‌ടോപ്പിൽ ജോലി; വൈറലായി ബെംഗളൂരു യുവതി

ബെംഗളൂരു: ബെംഗളൂരു നഗരം ഗതാഗതക്കുരുക്കിന് പേരുകേട്ടതാണ്. പലപ്പോഴായി ഗതാഗതക്കുരുക്കിൽ പെട്ട നിരവധി അനുഭവങ്ങൾ ബെംഗളൂരുവിലുള്ളവർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കാറുണ്ട്. ഇപോഴിതാ ബെംഗളൂരുവിലെ തിരക്കിട്ട ട്രാഫിക്കിൽ നിന്നും ലാപ്ടോപ്പിൽ ജോലി ചെയ്ത് വൈറലായിരിക്കുകയാണ് ഒരു യുവതി.

നിഹാർ ലോഹ്യ എന്ന ട്വിറ്റർ ഉപയോക്താവാണ് ഒരു സ്ത്രീ തന്റെ ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നതായുള്ള ട്വീറ്റ് പങ്കുവെച്ചത്. ഒരു കാറിൽ നിന്ന് എടുത്ത ഫോട്ടോയാണിത്. സ്‌കൂട്ടറിന്റെ പിന്നിലിരിക്കുന്ന സ്ത്രീയാണ് ഫോട്ടോയിൽ ശ്രദ്ധ നേടുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ വാഹനത്തിലിരുന്ന് തന്നെ ലാപ്‌ടോപ്പിൽ ജോലി ചെയ്യുകയാണ് യുവതി.

‘പീക്ക് ബാംഗ്ലൂർ നിമിഷം. റാപ്പിഡോ ബൈക്കിൽ ജോലി ചെയ്ത് സ്ത്രീകൾ ഓഫീസിലേക്ക് പോകുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് വൈറൽ ആകുന്നത്. പോസ്റ്റിന് താഴെ നഗരത്തിലെ ഗതാഗതക്കുരുക്കിനെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകൾ ലഭിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം