കർണാടകയിലെ വിജയത്തിൽ പൂർണസന്തോഷവാനല്ല; ഡി. കെ. ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ പൂർണ സന്തോഷവാനല്ലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. വെറും 135 സീറ്റുകളിൽ താൻ തൃപ്തനല്ലെന്നും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കെപിസിസി അധ്യക്ഷൻ കൂടിയായ ഡി. കെ. ശിവകുമാർ പറഞ്ഞു.

രാജ്യം ഉറ്റുനോക്കുന്നത് ലോക്സഭ തിരഞ്ഞെടുപ്പിലേക്കാണ്. കർണാടകയക്ക് സമാനമായ പ്രകടനം അവിടെയും കാഴ്ച വെക്കാൻ കോൺഗ്രസിന് സാധിക്കുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിലാണ് ബിജെപിയെക്കാൾ കൂടുതൽ രക്തസാക്ഷികൾ ഉള്ളത്. ഭീകരവാദത്തെ തുടർന്ന് ബിജെപിയിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല. എന്നാൽ കോൺഗ്രസിൽ അങ്ങനെയല്ല, രാജീവ്‌ ഗാന്ധി, ഇന്ദിര ഗാന്ധി എന്നിവരെല്ലാം ഭീകരവാദത്തെ എതിർത്തതിന്റെ പേരിൽ രക്തസാക്ഷികൾ ആയവരാണ്. ഇനിയുള്ള തിരഞ്ഞെടുപ്പിൽ കൂടി വിജയം നേടിയാൽ മാത്രമേ തനിക്ക് പൂർണമായി സന്തോഷിക്കാൻ സാധിക്കുള്ളു, ഇതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം