പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു: തോട്ടം ഉടമകള്‍ ഒളിവില്‍

പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു. കര്‍ണാടകയിലെ കുടകിലാണ് കണ്ണില്ലാത്ത അതിക്രൂരമായ സംഭവം നടന്നത്. കുടകിലെ മീനുകൊള്ളി വനത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്‌. 20 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ് അറിയിച്ചു. ഒന്നിലധികം ബുള്ളറ്റുകളാണ് ആനയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. തോട്ടമുടമകളായ റസല്‍പുര സ്വദേശി കെ. ജഗദീഷ്, ഡിംപ്ള്‍ എന്നിവര്‍ ഒളിവിലാണ്.

വലതുവശത്തെ ചെവിതുളച്ച്‌ തലച്ചോറിലേക്ക് കയറിയ വെടിയുണ്ടയാകാം മരണത്തിന് കാരണമായതെന്നാണ് നിഗമനം. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ജഗദീഷിന്റെ വീട്ടിലും ഡിംപ്‌ളിന്റെ വീട്ടിലും ഒഴിഞ്ഞ തിരക്കൂട് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും അടുത്തടുത്ത തോട്ടങ്ങളുടെ ഉടമകളാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആനയുടെ ഉള്ളില്‍ നിന്ന് പൂര്‍ണ വളര്‍ച്ചയിലെത്തിയ കൊമ്പനാനയുടെ ജഡം കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഡിഎഫ്‌ഒ ശിവറാം ബാബു അറിയിച്ചു.

കുശാല്‍നഗര്‍ വനം ഡിവിഷൻ അധികൃതര്‍ അറിയിച്ചതനുസരിച്ച്‌ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗോപാല്‍, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ശിവറാം തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം രാത്രി കാട്ടാന തോട്ടത്തിലേക്കിറങ്ങിയപ്പോള്‍ ഉടമകള്‍ വെടിവെച്ചതാകാമെന്നാണ് നിഗമനം. പോസ്റ്റ് മോര്‍ട്ടം നടത്തി തള്ളയാനയെയും കുഞ്ഞിനെയും പ്രത്യേകം സംസ്‌കരിച്ചു. തോട്ടമുടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം