ഐപിഎസ് ഓഫീസറുടെ വാഹനം കേടുപാടു വരുത്തി; നടിക്കും പ്രതിശ്രുത വരനുമെതിരെ കേസ്

ഐപിഎസ് ഓഫീസറുടെ വാഹനം കേടുപാടു വരുത്തിയതിന് സിനിമാ നടി ഡിംപിള്‍ ഹയാത്തിക്കും പ്രതിശ്രുത വരനുമെതിരെ കേസ്. ട്രാഫിക് ഡിസിപി രാഹുല്‍ ഹെഗ്‌ഡെയുടെ നിര്‍ത്തിയിട്ട വാഹനത്തിലാണ് കഴിഞ്ഞ ദിവസം നടിയുടെ കാര്‍ ഇടിച്ചത്. സംഭവത്തില്‍ ഔദ്യോഗിക വാഹനത്തിന്‍റെ മുന്‍ ഭാഗം പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. വാഹനത്തിന്‍റെ ഡ്രൈവര്‍ ചേതന്‍ കുമാറിന്‍റെ പരാതിയെ തുടര്‍ന്ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പോലീസാണ് നടിക്കെതിരെ കേസെടുത്തത്.

ഹൈദരാബാദ് ജൂബിലി ഹില്‍സ് അപ്പാര്‍ട്ട്‌മെന്റിലെ വീടിന് സമീപം പാര്‍ക്കു ചെയ്ത വാഹനത്തില്‍ നടിയുടെ പ്രതിശ്രുത വരന്‍ വിക്ടര്‍ ഡേവിഡ് ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. രാഹുലിന്റെ ഡ്രൈവര്‍ ചേതന്‍കുമാര്‍ വാഹനത്തിനുണ്ടായ കേടുപാടുകള്‍ ചൂണ്ടിക്കാട്ടി നടിയെയും പ്രതിശ്രുത വരനെയും ചോദ്യം ചെയ്തു. ഇതില്‍ കുപിതയായ നടി ഐപിഎസ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ ഇടിച്ചുവെന്നും ചേതന്‍ കുമാര്‍ പറയുന്നു.

തുടര്‍ന്നാണ് ചേതന്‍കുമാര്‍ നടിക്കും പ്രതിശ്രുത വരന്‍ വിക്ടര്‍ ഡേവിഡിനുമെതിരെ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് ഡിസിപി രാഹുല്‍ ഹെഗ്‌ഡെ പരാതി നല്‍കിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം