പ്രശസ്ത നടന്‍ നിതേഷ് പാണ്ഡെയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത ബോളിവുഡ്, ഹിന്ദി സീരിയല്‍ താരം നിതേഷ് പാണ്ഡെയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണം ഹൃദയാഘാതത്തെ തുടർന്നാണ് എന്നാണ് റിപ്പോര്‍ട്ട്. 51 കാരനായ നിതേഷ് ഷൂട്ടിംഗിനായി മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് ഇഗത്പൂരിലേക്ക് പോയതായിരുന്നു. അവിടെ ഹോട്ടല്‍ മുറിയിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി 1.30 ഓടെയാണ് സംഭവം.

സ്റ്റാർ പ്ലസിന്‍റെ സൂപ്പര്‍ ഹിറ്റ് ഷോ അനുപമയിൽ ധീരജ് കപൂറിന്‍റെ വേഷത്തിലാണ് നടൻ നിതേഷ് പാണ്ഡെ അവസാനമായി അഭിനയിച്ചത്. ഏറെ പ്രേക്ഷകരെ നേടിയ സീരിയലായിരുന്നു “അനുപമ”.  ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപരിചിതനാണ് നിതേഷ്. നാടക രംഗത്തിലൂടെയായിരുന്നു നിതേഷ് അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് സിനിമ സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു. ഷാരൂഖ് ഖാൻ നായകനായെത്തിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ബദായി ഹോ, ശാദി കെ സൈഡ് എഫ്ക്ട്സ്, രാഗൂൺ, ഹോസ്‌ല കാ ഘോസ്‌ല എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. താരത്തിന്റെ വിയോഗ വാർത്ത ബോളിവുഡ് സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം