ദി കേരള സ്റ്റോറി സിനിമ കാണാൻ വിദ്യാർഥികൾക്ക് സൗജന്യ ടിക്കറ്റ് നൽകി കോളേജ്

ബെംഗളൂരു: ദി കേരള സ്റ്റോറി സിനിമ കാണാൻ വിദ്യാർഥികൾക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കി കോളേജ് അധികൃതർ. കർണാടക ഇൽകലിലെ എസ്.വി.എം. ആയുർവേദിക് മെഡിക്കൽ കോളേജിലാണ് സംഭവം. ചിത്രം കാണാൻ കോളേജ് അധികൃതർ സ്ഥാപനത്തിലെ വിദ്യാർഥിനികളോട് ആവശ്യപ്പെട്ടു.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ. സി. ദാസാണ് ഇതിനെക്കുറിച്ച് നോട്ടീസ് പുറപെടുവിച്ചത്. എല്ലാ വിദ്യാർഥിനികളും കോളേജിന് സമീപമുള്ള ശ്രീനിവാസ് തീയേറ്ററിൽ പോയി സിനിമ കാണണമെന്നും ടിക്കറ്റ് സൗജന്യമാണെന്നും നോട്ടീസിൽ അറിയിച്ചു. കൂടാതെ ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസും ഇതിനായി നിർത്തിവച്ചു.

ബി.എ.എം.എസ്., പി. ജി. കോഴ്സുകളിലെ വിദ്യാർഥിനികളോടാണ് കോളേജ് മാനേജ്മെന്റ് സിനിമ കാണാൻ ആവശ്യപ്പെട്ടത്. മെയ്‌ അഞ്ചിനാണ് സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി തിയേറ്ററിൽ റിലീസ് ചെയ്തത്.

കേരളത്തിലെ ഏതാനും സ്ത്രീകൾ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നതിനെ കുറിച്ചും പിന്നെ അവർ ഐഎസിൽ എത്തിപ്പെടുന്നതിനെ കുറിച്ചുമാണ് സിനിമയിൽ വിശദീകരിക്കുന്നത്. ഇതാണ് സിനിമയുടെ വിവാദത്തിന് കാരണമായത്. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ സിനിമക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം