വിദ്വേഷ പ്രസംഗം; മുൻ മന്ത്രി അശ്വത് നാരായണനെതിരെ കേസെടുത്തു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ കർണാടക മുൻ മന്ത്രിയും (ഉന്നത വിദ്യാഭ്യാസം) ബിജെപി എംഎൽഎയുമായ ഡോ. സി. എൻ. അശ്വത് നാരായണനെതിരെ കേസെടുത്തു.

മുൻ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനെപ്പോലെയാണ് സിദ്ധരാമയ്യയെന്നും ഇക്കാരണത്താൽ അദ്ദേഹത്തെ അവസാനിപ്പിക്കണമെന്നുമായിരുന്നു അശ്വത് നാരായണന്റെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട് അശ്വത് നാരായണനെതിരെ പോലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് യൂണിറ്റ് വക്താവ് എം.ലക്ഷ്മൺ, സിറ്റി ദേവരാജ അരസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവം നടക്കുന്ന സമയത്ത് സിദ്ധരാമയ്യ സംസ്ഥാന പ്രതിപക്ഷ നേതാവ് ആയിരുന്നു.

ഫെബ്രുവരി 15ന് മാണ്ഡ്യ ജില്ലയിലെ സാതനൂർ ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുൻ മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ഫെബ്രുവരി 17ന് കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും പരാതിയിൽ നടപടിയുണ്ടായില്ല.

സിദ്ധരാമയ്യയെ ഇല്ലായ്മ ചെയ്യാൻ ആഹ്വാനം ചെയ്ത് അശ്വത് നാരായൺ പരസ്യമായി പ്രകോപനം സൃഷ്ടിച്ചുവെന്ന് ലക്ഷ്മൺ പരാതിയിൽ പറഞ്ഞു. നേരത്തെ ഇതേ മേഖലയിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ സിദ്ധരാമയ്യക്ക് നേരെ വധശ്രമമുണ്ടായിരുന്നതായും പരാതിയിലുണ്ട്.

എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് അശ്വത് നാരായൺ പറഞ്ഞു. സംഭവത്തിൽ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം