കർണാടക തിരഞ്ഞെടുപ്പിലെ തോൽവി; യുവജന അധ്യക്ഷ സ്ഥാനം നിഖിൽ കുമാരസ്വാമി രാജി വെച്ചു

ബെംഗളൂരു: കർണാടക നിയമസഭ തിഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ യുവജന വിഭാഗ അധ്യക്ഷ പദവി രാജിവെച്ച് നിഖിൽ കുമാരസ്വാമി. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ കൂടിയായ നിഖില്‍ കുമാരസ്വാമി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എച്ച്.ഡി. ദേവഗൗഡയ്ക്കാണ് രാജിക്കത്ത് സമര്‍പ്പിച്ചത്

തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നടന്‍ കൂടിയായ നിഖില്‍ കുമാരസ്വാമി രാജിവെച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ രാമഗനരയില്‍ നിഖില്‍ കുമാരസ്വാമി തോറ്റത് ജെഡിഎസ് നേതാക്കൾക്ക് കനത്ത തിരിച്ചടിയായിരുന്നു. നേരത്തെ കുമാരസ്വാമിയും ഭാര്യ അനിതയും ജയിച്ച മണ്ഡലമാണിത്. ഇവിടെ നിഖിലിന്റെ വിജയം ജെഡിഎസ് ഉറപ്പിച്ചതായിരുന്നു. എന്നാൽ വിപരീതമായിരുന്നു ഫലം.

കഴിഞ്ഞ ദിവസം ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സി.എം. ഇബ്രാഹിമും രാജിക്കത്ത് സമർപ്പിച്ചിരുന്നു. ജെഡിഎസിന്റെ തിരഞ്ഞെടുപ്പ് പ്രകടനം തന്നെ വളരെ വേദനിപ്പിച്ചുവെന്ന് നിഖില്‍ കുമാരസ്വാമി പറഞ്ഞു. ഇനി പുതിയ രീതിയിലേക്ക് പ്രവര്‍ത്തനം മാറ്റണം. പാര്‍ട്ടിയെ പുനസംഘടിപ്പിക്കേണ്ടതുണ്ടെന്നും നിഖില്‍ കുമാരസ്വാമി രാജിക്കത്തില്‍ വ്യക്തമാക്കി.

നിലവിൽ പാർട്ടി നേരിട്ട തോൽവി വരും നാളുകളിലെ വിജയത്തിന് വഴിയൊരുക്കും. പാളിച്ചകള്‍ സംഭവിച്ചത് മനസിലാക്കി നേതാക്കൾ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. എല്ലാ പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിച്ച് കൂറ് തെളിയിക്കേണ്ട സമയമാണിത്. പാർട്ടിയിലേക്ക് പുതിയ നേതാക്കള്‍ വരേണ്ടതുണ്ട്. അതുകൊണ്ടാണ് താന്‍ വഴിമാറുന്നത് എന്നും നിഖില്‍ കുമാരസ്വാമി പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ടാകുമെന്ന നിഖില്‍ കുമാരസ്വാമി പറഞ്ഞു. തന്റെ രാജി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തവണ കര്‍ണാടകയില്‍ കിങ് മേക്കറാകുമെന്ന് കരുതിയിരുന്ന പാര്‍ട്ടിയാണ് ജെഡിഎസ്. എന്നാല്‍ കോണ്‍ഗ്രസ് 135 സീറ്റുകൾ നേടിയതോടെ എല്ലാം തകര്‍ന്നു. 19 സീറ്റില്‍ മാത്രമാണ് ജെഡിഎസിന് ജയിക്കാനായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം