ബെംഗളൂരു മെട്രോയുടെ കാത്തിരിപ്പ് സമയം കുറയ്ക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ കാത്തിരിപ്പ് സമയം ഇനി 3 മിനുറ്റ് മാത്രം. പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലും അവയുടെ എക്സ്റ്റൻഷൻ ലൈനുകളിലും മെട്രോ ട്രെയിനുകൾക്കായുള്ള യാത്രക്കാരുടെ കാത്തിരിപ്പ് സമയം 3 മുതൽ 3.5 മിനിറ്റായി കുറയ്ക്കാനാണ് തീരുമാനമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. ബെംഗളൂരുവിലേക്ക് കൂടുതൽ മെട്രോ ട്രെയിനുകൾ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗർ വാഗൺ ലിമിറ്റഡ്, ചൈനീസ് സ്ഥാപനമായ സിആർആർസി കോർപ്പറേഷൻ എന്നിവയാണ് അധിക ട്രെയിനുകൾ വിതരണം ചെയ്യുക. ഓരോ മാസവും നാല് ട്രെയിനുകൾ വീതം കമ്പനികൾ വിതരണം ചെയ്യും.

നിലവിൽ പർപ്പിൾ ലൈനിലും എക്സ്സ്റ്റൻഷൻ ലൈനിലും 4.5 മിനുറ്റ് ആണ് കാത്തിരിപ്പ് സമയം. ഗ്രീൻ ലൈനിലും അതിന്റെ എക്സ്സ്റ്റൻഷനിലും 5 മിനിറ്റ് ആവൃത്തിയാണ് ട്രെയിനുകൾക്കുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം