വേനൽ മഴ ശക്തമാകാന്‍ സാധ്യത; കുടക്, ചിക്കമഗളുരു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ബെംഗളൂരു: കുടക്, ചിക്കമഗളുരു ജില്ലകളില്‍ വേനൽ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) മുന്നറിയിപ്പിന്റെ പാശ്ചാത്തലത്തില്‍ ഇരു ജില്ലകളിലും അതീവ ജാഗ്രത നിര്‍ദേശം. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണ് രണ്ടു ജില്ലകളും. ഇത്തവണ ചിക്കമഗളൂരുവിലെ 47 ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള 77 പ്രദേശങ്ങൾ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് മഴ കാരണം കനത്ത നാശനഷ്ടം നേരിട്ടതിനാൽ മുൻകരുതലെടുക്കാൻ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ചിക്കമഗളുരു ഡിസി പറഞ്ഞു.

ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് തുടർച്ചയായ അഞ്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ജില്ലയാണ് കുടക്. ഇവിടെ മടിക്കേരി താലൂക്കിൽ നിന്ന് 768 കുടുംബങ്ങളിലെ 2681 പേരെ മാറ്റിപ്പാർപ്പിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം സർക്കാരിന് റിപ്പോർട്ട് അയച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 26 ക്യാമ്പുകൾ സ്ഥാപിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

സോംവാർപേട്ട് താലൂക്കിൽ 1,143 കുടുംബങ്ങളിൽ നിന്ന് 4,162 പേരെ മാറ്റണമെന്നും 30 ക്യാമ്പുകൾ സ്ഥാപിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു. വിരാജ്പേട്ട താലൂക്കിൽ 582 കുടുംബങ്ങളിലെ 2049 പേരെ മാറ്റാനും 26 ക്യാമ്പുകൾ തുറക്കാനും ശുപാർശയുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം