ഐപിഎല്ലിൽ ഇന്ന് കിരീടപ്പോരാട്ടം

ഐപിഎല്ലിൽ ഇന്ന് അവസാന കിരീടപ്പോരാട്ടം. പതിനാറാം സീസണിലെ ഫൈനലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. ടൈറ്റൻസിൻ്റ തട്ടകമായ അഹമ്മദാബാദിൽ ഇന്ന് വൈകിട്ട് 7.30 നാണ് മത്സരം.

കിരീടം നിലനിർത്താൽ ഹാർദിക് പാണ്ഡ്യയും ടീമും ഇറങ്ങുമ്പോൾ അഞ്ച് കിരീടങ്ങൾ നേടി കിരീട വേട്ടയിൽ മുംബൈക്കൊപ്പം എത്താനാണ് ധോണിയുടെ ടീം കളത്തിലിറങ്ങുന്നത്. നമ്പർ വൺ ഫോമിലുള്ള ശുഭ്മാൻ ഗില്ലിലാണ് ഗുജറാത്ത് പ്രതീക്ഷകൾ. പതിവുപോലെ തന്നെ ധോണിയുടെ തന്ത്രങ്ങളാണ് ചൈന്നൈയുടെ ഹൈലൈറ്റ്. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തോല്പിച്ച ആത്മവിശ്വാസവും ചെന്നൈയുടെ കൂട്ടായിട്ടുണ്ട്.

ഈ സീസണിൽ പോയൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. ചെന്നൈയോട് തോറ്റെങ്കിലും കരുത്തരായ മുംബൈയെ തകർത്താണ് അവർ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. 193 റൺസാണ് അഹമ്മദാബാദിലെ ശരാശരി സ്കോർ. എട്ട് കളിയിൽ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്. കലാശപ്പോരാട്ടത്തിൽ ഇത്തവണ റൺമഴ പെയ്യും എന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം