ബൊക്കെയും പൂമാലയുമായി സുരേശേട്ടനും സുമലത ടീച്ചറും; വൈറലായി ചിത്രങ്ങൾ

സേവ് ദി ഡേറ്റും കല്യാണകുറിയും വന്നതിനു പിന്നാലെ ഇതാ വിവാഹ വാര്‍ത്തയും എത്തിയിരിക്കുകയാണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുരേശൻ കാവുന്തയുടെയും സുമലത ടീച്ചറുടെയും വിവാഹമായിരുന്നു ഇന്ന്. ഇരുവരുടെയും വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇരുവരും ഹാരം അണിഞ്ഞ് വേദിയിലേത്തുകയും വേദിയില്‍ നിന്ന് സംസാരിക്കുകയും സംവിധായകൻ രതീഷ് പൊതുവാളിനോട് അനുഗ്രഹം വാങ്ങുകയും ചെയ്തു. സുരേശന്റെയും സുമലത ടീച്ചറുടെയും പ്രണയകഥ മാത്രമെടുത്ത് രതീഷ് പൊതുവാള്‍ പുതിയൊരു സിനിമ ഒരുക്കുകയാണെന്ന വാര്‍ത്ത കുറച്ചു നാളുകള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു. ‘സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്നാണ് ചിത്രത്തിന്റെ പേര്.

ഇരു കഥാപാത്രങ്ങളുടെയും ജീവിത പശ്ചാത്തലം പ്രമേയമാക്കുന്ന സ്പിൻ ഓഫ് ചിത്രമായിരിക്കും സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ. വിവാഹ ക്ഷണക്കത്തിലെ സ്ഥലം അടയാളപ്പെടുത്തിയ പോലെ പയ്യന്നൂര്‍ കോളേജിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനവും പൂജയും സില്‍വര്‍ ബേ സ്റ്റുഡിയോസിന്റേയും സില്‍വര്‍ ബ്രോമൈഡ് പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം