ചെന്നൈ സൂപ്പർകിംഗ്സ് ഐപിഎൽ ചാമ്പ്യൻമാർ; അഞ്ച് വിക്കറ്റ് ജയത്തിലൂടെ അഞ്ചാം കിരീടം

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍കിംഗ്സ് ജേതാക്കള്‍. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ അഞ്ചാമത്തെ ഐപിഎല്‍ കിരീടമാണിത്. അവസാന നിമിഷംവരെ ഉദ്വേഗംനിറഞ്ഞ കളിയിൽ അഞ്ച്‌ വിക്കറ്റിനാണ്‌ ചെന്നൈ സൂപ്പർ കിങ്‌സിന്റെ കിരീടവിജയം.

മഴ കാരണം 15 ഓവറില്‍ 171 റണ്‍സാക്കി ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചിരുന്നു. ഇത് അവസാന പന്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് മറികടന്നു. അവസാന രണ്ട് പന്തില്‍ 10 റണ്‍സായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. അവസാന ഓവറിലെ അഞ്ചാമത്തെ പന്ത് സിക്‌സറും ആറാമത്തേത് ബൗണ്ടറിയും പറത്തി രവീന്ദ്ര ജഡേജയാണ് ചെന്നൈയെ കിരീടത്തിലേക്ക് എത്തിച്ചത്. ഫിനിഷറാകാന്‍ ധോണി നേരത്തെ ഇറങ്ങിയെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന കാഴ്ചയാണ് കണ്ടത്. ധോണി പുറത്തായതോടെ ഗുജറാത്ത് വിജയം സ്വപ്‌നം കണ്ടതാണ്.  പക്ഷെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ജഡേജ വിജയം ടീമിന് സമ്മാനിക്കുകയായിരുന്നു.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസ് നാലുവിക്കറ്റ് നഷ്ടത്തിലാണ് 214 റൺസടിച്ചത്. സായ് സുദർശൻ (96),വൃദ്ധിമാൻ സാഹ(54),ശുഭ്മാൻ ഗിൽ (39),ഹാർദിക് പാണ്ഡ്യ (21*) എന്നിവരുടെ മികച്ച പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരെ ഈ സ്കോറിലെത്തിച്ചത്. മറുപടിക്കിറങ്ങിയ ചെന്നൈ 3 പന്തുകളിൽ 4 റൺസെടുത്തപ്പോഴേക്കും കനത്ത മഴ പെയ്യുകയായിരുന്നു. തുടർന്ന് രാത്രി​ 12.10നാണ് മത്സരം പുനരാരംഭി​ക്കാൻ കഴി​ഞ്ഞത്. ഇതോടെ ചെന്നൈയുടെ വി​ജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയായിരുന്നു. ഇതാണ് രവീന്ദ്ര ജഡേജ അവസാന രണ്ടുപന്തുകളിൽ സിക്സും ഫോറുമടിച്ച് മറികടന്നത്. ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചതോടെ അഞ്ച് കിരീടങ്ങൾ എന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം