മദ്യനയക്കേസ്: മനീഷ് സിസോദിയയ്ക്ക് തിരിച്ചടി

ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോസിയയ്ക്ക് തിരിച്ചടി. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. മനീഷ് സിസോദിയയ്ക്കെതിരായ ആരോപണങ്ങള്‍ അതീവഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും, അനാവശ്യ നേട്ടത്തിനുവേണ്ടി ഗൂഢാലോചന നടത്തിയാണ് എക്സൈസ് നയം രൂപീകരിച്ചതെന്നും ഹര്‍ജി തള്ളിക്കൊണ്ടു ഹൈക്കോടതി നിരീക്ഷിച്ചു.

ജസ്റ്റീസ് ദിനേഷ് കുമാറിന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എഎപിയും സിസോദിയയും. ഇടപാടിനു പിന്നിലെ ഗൂഢാലോചനയില്‍ സിസോദിയയ്ക്ക് പങ്കുണ്ടെന്ന ആരോപണം ശരിവച്ചാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്. ഇടപാടില്‍ സിസേദിയയുടെ ലാഭവിഹിതം 12% ആണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ നയരൂപീകരണത്തിലുടെ അനുചിതമായി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന സിസോദിയയ്‌ക്കെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇടപാടിന്റെ പേരില്‍ സിസോദിയും സര്‍ക്കാരിലെ മറ്റംഗങ്ങളും 90 കോടി മുതല്‍ 100 കോടി രൂപവരെയാണ് നേട്ടമുണ്ടാക്കിയതെന്ന് സിബിഐ പറയുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അറസ്്റ്റു ചെയ്ത സിസോദിയയ്‌ക്കെതിരെ ഇ.ഡിയും കള്ളപ്പണ ഇടപാടിന് കേസെടുത്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം