ഓട്ടിസം ബാധിച്ച പതിനഞ്ചുകാരന് വിമാനയാത്ര വിലക്കി എയർലൈൻസ്

ബെംഗളൂരു: ഓട്ടിസം ബാധിച്ച 15കാരന് വിമാനയാത്ര വിലക്കി വിമാനക്കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഓട്ടിസം ബാധിച്ച കുട്ടി പൈലറ്റിനും മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ വിമാനത്താവളത്തിൽ തടഞ്ഞത്.

മാലിദ്വീപിലേക്ക് പോകുന്നതിനായി കുട്ടി മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ബെംഗളൂരു എയർപോർട്ടിൽ എത്തിയതായിരുന്നു. ശ്രീലങ്കൻ എയർലൈൻസിന്റെ യുഎൽ 174 വിമാനത്തിലായിരുന്നു ടിക്കറ്റെടുത്തിരുന്നത്. പുലർച്ചെ 12.30ന് ചെക്ക് ഇൻ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ശ്രീലങ്കൻ എയർലൈൻസ് ഗ്രൗണ്ട് സ്റ്റാഫുകൾ വിഷയത്തിൽ ഇടപെട്ടത്. മകനെ കുറിച്ച് ചോദിച്ച ശേഷം കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും പൈലറ്റിനും മറ്റ് യാത്രക്കാർക്കും കുട്ടി ഭീഷണിയാണെന്നും എയർലൈൻസ് ജീവനക്കാർ പറയുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

കുട്ടിയുടെ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജീവനക്കാർക്ക് കൈമാറിയെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാമെന്ന് കാണിച്ച് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്ന് എയർലൈൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. ഓട്ടിസം എന്നത് ഒരു രോഗമല്ലെന്നും അതുകൊണ്ട് തന്നെ മകന് ഒരു ഡോക്ടറുടേയും ചികിത്സ ആവശ്യമില്ലെന്നും ഡോക്ടറോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. അതേസമയം മറ്റു വിമാനങ്ങളിൽ കുട്ടിക്ക് യാത്ര നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല.

കുട്ടിയുടെ അവസ്ഥയുടെ പേരിൽ ബോർഡിംഗ് നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും നഗരത്തിലെ സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടി. എന്നാൽ പ്രശ്നം ഉണ്ടാക്കിയാൽ കുടുംബത്തെ ഒന്നാകെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന ഭീഷണിയായിരുന്നു എയർലൈൻസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

അതേസമയം പ്രശ്നം ശ്രദ്ധയിൽ പെട്ടതോടെ ബെംഗളൂരു എയർപോർട്ട് അധികൃതർ ഇടപെട്ടു. ഓട്ടിസം ബാധിച്ച കുഞ്ഞുമായി യാത്ര ചെയ്യുന്നുണ്ടെന്ന വിവരം രണ്ട് ദിവസം മുൻപ് തന്നെ മാതാപിതാക്കൾ എയർപോർട്ട് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വിവരം തങ്ങൾ എയർലൈൻസിനെ അറിയിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഇതോടെ കുട്ടിയുടെ ഐഡിയുമായി പോയ ഗ്രൗണ്ട് സ്റ്റാഫുകൾ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ചതിന് ശേഷം യാത്ര ചെയ്യാൻ ഇവർക്ക് അനുമതി നൽകുകയായിരുന്നു. സംഭവത്തിൽ ശ്രീലങ്കൻ എയർലൈൻസിൽ കുട്ടിയുടെ അമ്മ പരാതി നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം