ബെംഗളൂരുവിൽ മരങ്ങൾ വീണാൽ ഇനി ട്രാഫിക് പോലീസ് സഹായത്തിനെത്തും

ബെംഗളൂരു: ബെംഗളൂരുവിൽ ഇനി മരങ്ങൾ കടപുഴകിയാലോ, മരച്ചില്ലകൾ റോഡുകളിലേക്ക് വീണാലോ സഹായത്തിനു ട്രാഫിക് പോലീസിനെ വിളിക്കാം. ഇതിനായുള്ള മുന്നൊരുക്കങ്ങൾ തയ്യാറാക്കിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

മഴ പെയ്യുമ്പോൾ മരങ്ങൾ റോഡിലേക്ക് വീഴുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ മുൻപ് ബിബിഎംപി ഉദ്യോഗസ്ഥരെ വിവരമറിയിക്കാറാണുള്ളത്. എന്നാൽ പലപ്പോഴും കൃത്യസമയങ്ങളിൽ സ്ഥലത്തെത്തി സഹായം നൽകാൻ ബിബിഎംപിക്ക് സാധിക്കാറില്ല. 24 മണിക്കൂർ കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് വഴി പൊതുജനത്തിന് സഹായം ലഭിക്കുന്നത് പലപ്പോഴും വൈകിയാണെന്ന് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ആശയവുമായാണ് ട്രാഫിക് പോലീസ് എത്തിയിരിക്കുന്നത്. കത്തി, കൈക്കോട്ട്, കയർ, ചുറ്റിക, എന്നിങ്ങനെ മരങ്ങൾ മുറിച്ചുമാറ്റുന്ന യന്ത്രം ഉൾപ്പെടെയുള്ള ടൂൾ കിറ്റ് ബോക്സുമായാണ് സിറ്റി ട്രാഫിക് പോലീസ് ആളുകൾ വിളിച്ചാൽ സഹായത്തിനെത്തുക.

മഴക്കാലം തുടങ്ങിയാൽ ഈ ടൂൾ കിറ്റുമായി നഗരത്തിൽ പട്രോളിങ്ങ് നടത്താനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. റോഡിൽ മരങ്ങൾവീഴുമ്പോൾ ഗതാഗതക്കുരുക്കുണ്ടാകാതെ ഇവ ഉടൻ നീക്കം ചെയ്യുകയാണ് ലക്ഷ്യം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം