52 കിലോമീറ്റർ യാത്രയ്ക്ക് 4051 രൂപ ഈടാക്കി; ഊബറിന് നോട്ടീസ്

ബെംഗളൂരു: യാത്രക്കാരനിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് ഓൺലൈൻ ടാക്സി കമ്പനിയായ ഊബറിന് നോട്ടീസ് അയച്ചത് ഗതാഗതവകുപ്പ്. വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രോണിക് സിറ്റിവരെ 52 കിലോമീറ്റർ ദൂരം ടാക്സിയിൽ സഞ്ചരിച്ചതിന് 4051 രൂപയാണ് ഊബർ ഈടാക്കിയത്‌. യാത്രക്കാരൻ ഇതിൻ്റെ തെളിവടക്കം ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ചയായത്. താൻ വിമാനയാത്രയ്ക്ക് ചെലവാക്കിയ തുകയ്ക്ക് തുല്ല്യമായ തുകയാണിതന്ന് കാട്ടിയാണ് യാത്രക്കാരൻ ട്വീറ്റ് ചെയ്തത്.

ട്വിറ്ററിൽ സംഭവം ചർച്ചയായതോടെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത സുരക്ഷാ കമ്മീഷണർ എസ്.എൻ. സിദ്ധരാമപ്പ വ്യക്തമാക്കി. നഗരത്തിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സികൾ അമിത നിരക്ക് ഈടാക്കുന്നതായി നേരത്തേയും പരാതികൾ ഉയർന്നിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം