ആകെയുള്ള 8 മണിക്കൂർ ജോലി സമയത്തിൽ ആറ് മണിക്കൂറും ടോയ്ലറ്റിൽ; ജീവനക്കാരനെ പുറത്താക്കി

ജോലി സമയത്തിന്റെ ഭൂരിഭാഗവും ടോയ്‌ലറ്റില്‍ ചെലവഴിച്ച യുവാവിനെ കമ്പനി പുറത്താക്കി. ചൈനയിലാണ് സംഭവം. ആകെയുള്ള എട്ട് മണിക്കൂർ ജോലിയിൽ ആറ് മണിക്കൂറും ടോയ്‌ലറ്റില്‍ ചിലവിട്ടിരുന്നയാളെയാണ് കമ്പനി പുറത്താക്കിയത്. 2006 ഏപ്രിലിലാണ് ഇയാള്‍ കമ്പനിയില്‍ ജോലിക്ക് പ്രവേശിക്കുന്നത്.

എന്നാല്‍ 2014 ഡിസംബറില്‍ ഇയാള്‍ പൈല്‍സ് രോഗത്തിന് ചികിത്സ തേടിയതോടെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്നത് നിർബന്ധമാക്കിയിരുന്നു. 2015 മുതല്‍ മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ ടോയ്‌ലറ്റിലാണ് ഇയാൾ ചിലവഴിച്ചിരുന്നതെന്ന് കമ്പനി അധികാരികൾ പറഞ്ഞു.

ഓരോ ഷിഫ്റ്റിലും രണ്ടോ മൂന്നോ തവണയെങ്കിലും ഇയാള്‍ ടോയ്‌ലറ്റില്‍ പോകുമായിരുന്നു. ഓരോ തവണ ടോയ്‌ലറ്റില്‍ പോകുന്നതും 47 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയായിരുന്നു. ഇതേതുടർന്ന് ജോലിയിലെ അലംഭാവം ചൂണ്ടിക്കാട്ടി കമ്പനി ഇയാളെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. കമ്പനി പുറത്താക്കിയതോടെ ഇയാൾ നിയമസഹായം തേടിയെങ്കിലും തൊഴിലുടമയ്ക്ക് അനുകൂലമായിരുന്നു കോടതി വിധിയും.

ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് തനിക്ക് നിരന്തരം ടോയ്‌ലറ്റില്‍ പോകേണ്ടിവന്നിരുന്നതെന്നും പിരിച്ചുവിട്ട നടപടി നിയമപരമായി തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ വിധി ഇയാൾക്ക് അനുകൂലമായില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം