കാറുമായി കൂട്ടിയിടിച്ച്‌ പെട്രോളുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

കൊല്ലം ആയൂര്‍ വഞ്ചിപ്പെട്ടിയില്‍ കാറുമായി കൂട്ടിയിടിച്ച്‌ പെട്രോളുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞത് അപകടം. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. അപകട വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി. മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധനം പൂര്‍ണമായി മാറ്റി. അപകടം നടന്ന പ്രദേശത്ത് നിന്നും നാട്ടുകാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ച ശേഷമായിരുന്നു ടാങ്കറില്‍ നിന്നും ഇന്ധനം മാറ്റിയത്.

എട്ടുമണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ദൗത്യം പൂര്‍ത്തിയായത്. ടാങ്കര്‍ ലോറി ഉയര്‍ത്തി എം.സി. റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. വിവിധ യൂണിറ്റുകളില്‍നിന്നുള്ള അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ലോറി ഉയര്‍ത്തിയത്. അപകടം നടന്നയുടൻതന്നെ ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരപരിധിയിലുള്ള ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. രാത്രി പത്തരയോടെത്തന്നെ എല്ലാവരെയും ഒഴിപ്പിച്ചു. തുടര്‍ന്ന് പാരിപ്പള്ളി ഐ.ഒ.സി. പ്ലാന്റില്‍നിന്നുള്ള എമര്‍ജൻസി റെസ്‌ക്യൂ വാഹനമെത്തിച്ച്‌ അതുപയോഗിച്ച്‌ മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം മാറ്റി.

പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. വളവില്‍ നിന്നെത്തിയ കാര്‍ കണ്ടതോടെ ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെയാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാര്‍ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം