ബി.ബി.എം.പിയെ അഞ്ച് കോർപറേഷനുകളായി വിഭജിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നു

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗരപാലികയെ(ബി.ബി.എം.പി) അഞ്ച് പ്രത്യേക കോർപ്പറേഷനുകളായി വിഭജിക്കണമെന്നുള്ള നിർദേശത്തിൻ്റെ സാധ്യതകൾ പരിശോധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 2018ൽ സംസ്ഥാന മുൻ ചീഫ് സെക്രട്ടറിയായിരുന്ന ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ഈ നിർദേശം അന്നത്തെ സർക്കാറിന് മുന്നിൽ സമർപ്പിച്ചത്. എന്നാൽ പിന്നീട് ഉണ്ടായ എതിർപ്പിനെ നിർദേശം നടപ്പിലാക്കിയിരുന്നില്ല.

നഗരത്തിലെ ബിബിഎംപി വാർഡുകളുടെ എണ്ണം 400 ആക്കി സെൻട്രൽ, നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് എന്നിങ്ങനെ അഞ്ച് കോർപ്പറേഷനുകളായി വിഭജിക്കാനായിരുന്നു അന്നത്തെ സമിതി നിർദേശിച്ചിരുന്നത്. ബെംഗളൂരുവിൽ അടുത്ത 25 വർഷത്തിനുള്ളിൽ ജനസംഖ്യയിൽ ഉണ്ടായേക്കാവുന്ന വർധനവടക്കം പരിഗണിച്ചാണ് മൂന്നംഗ സമിതി റിപോർട്ട് സമർപ്പിച്ചത്.

കോർപ്പറേഷൻ വിഭജനത്തിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ്.ശിവകുമാർ ബി.എസ്. പാട്ടീലുമായി കൂടിക്കാഴ്ച നടത്തിയത്. വാർഡുകളുടെ എണ്ണം കൂട്ടുന്നതിതിന് പകരം നഗരത്തിൻ്റെ ഭാവിയിലെ സമഗ്ര വികസനത്തിന് കോർപ്പറേഷനുകളുടെ വിഭജനമാണ് ഗുണകരമെന്ന് ബി.എസ്. പാട്ടീൽ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം