വിലക്കുറവിന്റെ ആഘോഷവുമായി ലുലു ബെംഗളൂരു

പകുതിവിലയ്ക്ക് ബ്രാൻഡഡ് ഉത്പന്നങ്ങൾ; ഓഫർ ജൂലൈ 6 മുതൽ 9 വരെ 70 ശതമാനം വരെ കിഴിവിൽ ലുലു എൻഡ് ഓഫ് സീസൺ സെയിൽ തുടങ്ങി

ബെംഗളൂരു: മികച്ച ഗുണമേന്മയുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം ബെംഗളൂരു ലുലു മാളിലും ലുലു ഡെയ്ലിയിലും ഒരുങ്ങികഴിഞ്ഞു. ബിഗ് ഡേ സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. ജൂലൈ 6 മുതൽ 9 വരെ നാല് ദിവസത്തേക്കാണ് ബിഗ് ഡേ ഫ്ലാറ്റ് 50 സെയിൽ നടക്കുന്നത്. ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകൾ രാവിലെ 8 മണി മുതൽ അർധരാത്രി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്.

ഏറ്റവും മികച്ച കളക്ഷനുകളുള്ള ലുലു ഫാഷൻ സ്റ്റോറിൽ നിന്ന് , മികച്ച ഫാഷൻ ബ്രാൻഡുകളുടെ പുതിയ വസ്ത്രശേഖരങ്ങൾ 50 ശതമാനം വരെ കിഴിവിൽ വാങ്ങാം. 300ൽ അധികം ബ്രാൻഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തിൽ ഭാഗമാകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ വരെ വിലക്കുറവിൽ ലഭ്യമാക്കുന്നു. കൂടാതെ, ലുലു ഫൺടൂറയിലും കുട്ടികൾക്കായി പ്രത്യേക ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്.

അത്യുജ്വലമായ ഡിസ്കൗണ്ടുകൾക്കൊപ്പം രസകരമായ എന്റർടെയ്ൻമെന്റ് ഷോകളുമായി ഒരു പുതുമയാർന്ന ഷോപ്പിംഗ് അനുഭവമാണ് ലുലു സന്ദർശകർക്കായി ഒരുക്കുന്നത്. ലുലുവിന്റെ ഏറ്റവും മികച്ച ഓഫർ സീസണായ ഇത്തവണ, ഷോപ്പ് ചെയ്യുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. ലുലുവിൻ‌റെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും ഈ ഓഫറുകളിൽ ഓർഡുകൾ ലഭ്യമാണ്.

ബെംഗളൂരു ലുലു സന്ദര്‍ശിക്കാം : https://goo.gl/maps/41WsphMdTxxE3Ugp9


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം