ഗുജറാത്ത് ടൈറ്റന്‍സിനെ ഇനി ഗില്‍ നയിക്കും; ഹാർദിക് തിരിച്ച് മുംബൈ ഇന്ത്യൻസിലേക്ക്

ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ഗുജറാത്തിനെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ നയിക്കും. ഗില്ലിന്റെ ക്യാപ്റ്റന്‍ സ്ഥാനം ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹാര്‍ദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിക്ക് പോകുന്ന കാര്യം ഉറപ്പായതിനു പിന്നാലെയാണ് പുതിയ ക്യാപ്റ്റന്‍ സ്ഥലത്തിന്റെ പ്രഖ്യാപനം.

കന്നി വരവില്‍ തന്നെ ഗുജറാത്തിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ ഹര്‍ദികിനു സാധിച്ചിരുന്നു. തൊട്ടടുത്ത സീസണില്‍ ടീം ഫൈനലിലെത്തിയെങ്കിലും റണ്ണേഴ്സ് അപ്പായി. 2011ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് 22ാം വയസില്‍ എത്തിയ വിരാട് കോഹ്ലിക്കു ശേഷം ഒരു ടീമിന്റെ സ്ഥിര നായകനായി ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ശുഭ്മാന്‍ ഗില്‍ മാറി.

തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിൽ ഗില്‍ ഗുജറാത്ത് ടീമിനു ഗിൽ നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലും ടീം നടത്തിയ മുന്നേറ്റം വരുന്ന സീസണിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും താരം പറഞ്ഞു.

ടൈറ്റൻസിനായി കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 59.33 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും സഹിതം 890 റൺസ് നേടിയ താരമായിരുന്നു ഗിൽ. ഐപിഎൽ ക്യാപ്റ്റൻസിയിൽ തിളങ്ങാനായാൽ ഭാവിയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്താനും ഗില്ലിന് സാധ്യതയുണ്ട്. ഇന്ത്യൻ ടീമിന്റെ ഭാവി ക്യാപ്റ്റനെന്ന നിലയിൽ നേരത്തേ തന്നെ ഗില്ലിന്റെ പേര് ഉയർന്നുകേട്ടിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം