ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്ക് എതിരെ ചരിത്ര ജയം നേടി ഇന്ത്യൻ വനിതകൾ

38 റൺസെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ

മുംബൈ: വാംഖഡെ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ ചരിത്രജയം കുറിച്ച് ഇന്ത്യൻ വനിത ടീം. ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് തുടങ്ങിയ ഇന്ത്യ 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ കന്നിജയമാണിത്. 38 റൺസെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ.

മൂന്നാംദിവസം 233-ന് അഞ്ച് എന്ന നിലയിലാണ് ഓസ്‌ട്രേലിയ കളി നിർത്തിയത്. നാലാംദിവസം കളി ആരംഭച്ച് 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. 38 റൺസെടുത്ത സ്മൃതി മന്ദാനയും 12 റൺസെടുത്ത ജമീമ റോഡ്രിഗസും പുറത്താകാതെ നിന്നു. നാല് റൺസെടുത്ത ഷഫാലി വർമയും 13 റൺസെടുത്ത റിച്ചാഘോഷുമാണ് പുറത്തായി.

ഒന്നാം ഇന്നിംഗ്സിൽ ഓസ്‌ട്രേലിയ 219 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 406 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഓസ്‌ട്രേലിയൻ വനിതകൾ 261 റൺസിന് എല്ലാവരും പുറത്തായി. അർധസെഞ്ച്വറി നേടിയ തഹില മെഗ്രാത്ത് (73) ആണ് ടോപ് സ്കോറർ. ബെത്ത് മോണി (33), ഫോബ് ലിച്ച്ഫീൽഡ്(18), എല്ലിസ് പെറി(45), ക്യാപ്റ്റൻ അലിസ ഹീലി (32), അന്നബെൽ സതർലാൻഡ് (27) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ.

1977ലെ ആദ്യ ടെസ്റ്റ് മത്സരം മുതൽ ഇതുവരെ 11 ടെസ്റ്റുകളാണ് ഇന്ത്യ -ഓസ്ട്രേലിയ വനിതാ ടീം തമ്മിൽ കളിച്ചത്. ഇതിൽ കഴിഞ്ഞ പത്തിലും ഇന്ത്യക്ക് പരാജയമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം