മദ്യലഹരിയില്‍ വിമാനം പറത്താന്‍ ശ്രമിച്ചു; പൈലറ്റിന് 10 മാസം തടവു ശിക്ഷ വിധിച്ച്‌ കോടതി

മദ്യലഹരിയില്‍ വിമാനം പറത്താന്‍ ശ്രമിച്ചത് ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിന് തടവുശിക്ഷ. 10 മാസം ജയില്‍വാസമാണ് ക്യാപ്റ്റന്‍ ലോറന്‍സ് റസ്സലിന് (63) ലഭിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഡിന്‍ബര്‍ഗ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂണ്‍ 16ന് എഡിന്‍ബര്‍ഗില്‍ നിന്നും യു.എസിലെ ന്യുയോര്‍ക്കിലേക്കാണ് വിമാനം പറത്താന്‍ ശ്രമിച്ചത്.

അനുവദനീയമായതിനേക്കാള്‍ രണ്ടര മടങ്ങ് ആല്‍ക്കഹോല്‍ രക്തത്തില്‍ അടങ്ങിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷിച്ചത്. വിമാനം പുറപ്പെടുന്നതിന് 80 മിനിറ്റ് മുമ്പ് യൂണിഫോം ധരിച്ച്‌ ബാഗേജ് കണ്‍ട്രോളില്‍ എത്തി. എന്നാല്‍ ഇയാളുടെ ബാഗില്‍ രണ്ട് ബോട്ടില്‍ മദ്യം കണ്ടെത്തിയതോടെ എക്‌റേ-സ്‌കാനര്‍ ബാഗ് നിരസിച്ചു. ഇതോടെ ബാഗ് പരിശോധിച്ചപ്പോഴാണ് ജര്‍മ്മന്‍ നിര്‍മ്മിത മദ്യമായ ജാഗെര്‍മീസ്റ്ററിന്റെ രണ്ട് കുപ്പികള്‍ കണ്ടെത്തിയത്.

അതിലൊന്ന് പകുതി ഒഴിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ബ്രീത്ത് പരിശോധനയിലും രക്തസാംപിള്‍ പരിശോധനയിലും പൈലറ്റ് പരാജയപ്പെട്ടു. 100 മില്ലിലിറ്റര്‍ രക്തത്തില്‍ 49 മില്ലിഗ്രാം ആല്‍ക്കഹോല്‍ ആണ് കണ്ടെത്തിയത്. 20 മില്ലിഗ്രാം ആണ് അനുവദനീയമായത്. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും വിധം പെരുമാറിയതിനാണ് ശിക്ഷയെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം