ഐപിഎൽ 2024; ഉദ്ഘാടന മത്സരത്തിൽ ആർസിബിക്കെതിരെ തകർപ്പൻ വിജയവുമായി ടീം ചെന്നൈ

ഐപിഎൽ ക്രിക്കറ്റിൽ ഉദ്ഘാടന മത്സരത്തിൽ തന്നെ വിജയം ഉറപ്പാക്കി ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്കെ). ഐപിഎല്‍ 17ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിക്കെതിരെ സിഎസ്‌കെ ആറ് വിക്കറ്റിന് ജയിച്ചുകയറി. സിഎസ്കെയുടെ പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ആണ്.

ആര്‍സിബി മുന്നോട്ടുവെച്ച 174 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ മറികടന്നു. 15 ബോളില്‍ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ശിവം ദുബെ 28 ബോളില്‍ 34 റൺസ്, രവീന്ദ്ര ജഡേജ 17 ബോളില്‍ 25 റൺസ്, ഋതുരാജ് ഗെയ്ക്വാദ് 15 ബോളില്‍ 15റൺസ്, അജിങ്ക്യ രഹാനെ 19 ബോളില്‍ 27 റൺസ്, ഡാരില്‍ മിച്ചെല്‍ 18 ബോളില്‍ 22 റൺസ് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ആര്‍സിബിയ്ക്കായി കാമറൂണ്‍ ഗ്രീന്‍ രണ്ടും യഷ് ദയാല്‍, കരണ്‍ ഷര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസ് നേടിയത്. 25 പന്തില്‍ 48റണ്‍സ് നേടിയ അനുജ് റാവത്താണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. നാലു വിക്കറ്റ് നേടി മുസ്താഫിസുര്‍റഹ്‌മാന്‍ ചെന്നൈ നിരയില്‍ താരമായി. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റെടുത്തത്. ദീപക് ചഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം