ഐപിഎൽ 2024; ഹൈദരാബാദിനെ പിടിച്ചുകെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐപിഎല്ലിലെ മൂന്നാം മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 4 റണ്‍സ് ജയം. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ജയത്തിനടുത്തുവരെയെത്തിയെങ്കിലും അവിടെവെച്ച് സണ്‍ റൈസേഴ്‌സ് കാലിടറി വീഴുകയായിരുന്നു.

കൊൽക്കത്ത ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച് ക്ലാസന്റെ (29 പന്തിൽ 63 റൺസ്) വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിനെ ജയത്തിന് അടുത്തുവരെ എത്തിച്ചത്. സുനില്‍ നരെയ്‌ന്റെ (2) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ വെങ്കടേഷ് അയ്യര്‍ (7), ശ്രേയസ് അയ്യര്‍ (0), നിതീഷ് റാണ (9), രമണ്‍ദീപ് സിങ് (35), റിങ്കു സിങ് (23) എന്നിവരും പുറത്തായി. ആറാമതായാണ് ഫിലിപ് സാള്‍ട്ട് (54) പുറത്തായത്. ആന്‍ഡ്രേ റസല്‍ (64) മിച്ചല്‍ സ്റ്റാര്‍ക് (6) എന്നിവര്‍ പുറത്താരാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍ റൈസേഴ്‌സ് മികച്ച തുടക്കമാണ് ലഭിച്ചത്. മായങ്ക് അഗര്‍വാളും അഭിഷേക് ശര്‍മയും ഒന്നാം വിക്കറ്റില്‍ 32 പന്തില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഇരുവരും 32 വീതം റണ്‍സ് നേടിയാണ് പുറത്തായത്. പിന്നീടെത്തിയ രാഹുല്‍ ത്രിപാഠി (20), എയ്ഡന്‍ മാര്‍ക്രം (18) എന്നിവരും മടങ്ങിയതോടെ സ്‌കോറിങ്ങിന്‍റെ വേഗത കുറഞ്ഞു. ഷഹ്ബാസ് അഹ്‌മദ് അഞ്ച് പന്തുകളില്‍ 16 റണ്‍സും നേടി. കൊല്‍ക്കത്തയ്ക്കുവേണ്ടി ഹര്‍ഷിത് റാണ (3), ആന്ദ്രെ റസല്‍ (2) വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടിയാണ് വിജയക്കുത്തിപ്പ് നടത്തിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം