സമസ്ത ബെംഗളൂരു ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: സമസ്തയുടെയും പോഷകസംഘടനകളുടെയും ബെംഗളൂരു ഘടകം പാലസ് ഗ്രൗണ്ടിലെ ശൃംഗാര്‍ പാലസില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആത്മാവിന്റെ ശുദ്ധീകരണമാണ് വിശുദ്ധ റമദാനിലൂടെ നാം ലക്ഷ്യമാക്കേണ്ടതെന്നും ഭൗതിക കാര്യങ്ങളോട് അമിതഭ്രമം ഉണ്ടാവാന്‍ പാടില്ലെന്നും തങ്ങള്‍ പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ എ. കെ. അഷ്റഫ് ഹാജി അധ്യക്ഷനായി. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ പി. എം. എ. ലത്തീഫ് ഹാജി എന്നിവർ റമദാന്‍ സന്ദേശം നല്‍കി. എസ്.കെ.എസ്.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അന്‍വര്‍ മുഹ് യുദ്ധീന്‍ ഹുദവി പ്രഭാഷണം നടത്തി. പി. സി. ജാഫര്‍ ഐ. എ. എസ്, ഷാഹിദ് തിരുവള്ളൂര്‍ ഐ.ഐ.എസ്, സയ്യിദ് അമീര്‍ തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ദേശീയ സെക്രട്ടറി അസ്ലം ഫൈസി, കര്‍ണാടക സ്‌റ്റൈറ്റ് പ്രസിഡണ്ട് അനീസ് കൗസരി,  ഇ.കെ. സിദ്ധീഖ് തങ്ങള്‍ മടിവാള, അബ്ദുല്‍ സുബ്ഹാന്‍ ഫാല്‍ക്കണ്‍, ടി. സി. സിറാജ്, സി. എച്ച്. ഷാജല്‍,കെ. കെ. സലീം സംബന്ധിച്ചു. കണ്‍വീനര്‍ കെ. ജുനൈദ് സ്വാഗതവും ട്രഷറര്‍ കെ. എച്ച്. ഫാറൂഖ് നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം