കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിൻ്റെ കൊലപാതകം; പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാളികാവില്‍ രണ്ടരവയസുകാരിയെ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയാണ് ഫായിസിനെതിരെ കാളികാവ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.

കാളികാവിലെ റബര്‍ എസ്റ്റേറ്റില്‍ നിന്നാണ് ഫായിസിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന് ഫായിസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിക്ക് മര്‍ദനമേറ്റ മലപ്പുറം കാളികാവിലെ വീട് പോലീസ് സീല്‍ ചെയ്തു. അതിക്രൂരമായ മർദനത്തെ തുടർന്നാണ് ഫാത്തിമ നസ്‌റിൻ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു.

കുട്ടിയുടെ അമ്മ ഷഹാനത്തിനെയും ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പരാതിയുമായി ചെന്നപ്പോള്‍ സ്റ്റേഷനില്‍നിന്ന് ആട്ടിയിറക്കുകയാണ് ചെയ്തതെന്നു കുടുംബം ആരോപിച്ചു.

ഭാര്യയും ഭർത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പോലീസ് പറഞ്ഞത്. ആ സമയത്തുതന്നെ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ കുട്ടിയെ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് മാതാവിൻറെ സഹോദരി റെയ്ഹാനത്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കാളികാവ് ഉദരംപൊയിലില്‍ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്.

കുട്ടിയുടെ ശരീരത്തില്‍ മർദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. തലയില്‍ രക്തം കട്ടപിടിക്കുകയും വാരിയെല്ല് പൊട്ടുകയും ചെയ്തതായി പരിശോധനയില്‍ വ്യക്തമായി. തലച്ചോർ ഇളകിയ നിലയിലുമായിരുന്നു. കഴുത്തിലും മുഖത്തുമടക്കം മർദനമേറ്റതിന്റെ പാടുകളുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം