ഐപിഎൽ 2024; പഞ്ചാബിനെ തകർത്ത് ആർസിബിക്ക് ജയം

ഐപിഎൽ 17–ാം സീസണിൽ ആദ്യ ജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. പഞ്ചാബ് കിംഗ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ആർസിബി ജയം ഉറപ്പുവരുത്തിയത്. നാല് പന്ത് ബാക്കി നില്‍ക്കെയാണ് 177 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച ദിനേഷ് കാര്‍ത്തിക്കാണ് ബെംഗളൂരുവിന്റെ ജയം അനായാസമാക്കിയത്.

കാര്‍ത്തിക് 10 പന്തില്‍ 28 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് കളിയിലെ ടോപ് സ്‌കോറര്‍. 77 റണ്‍സാണ് കോഹ്ലിയെടുത്തത്. മത്സരത്തില്‍ ടോസ് നേടി ആർസിബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിരാശപ്പെടുത്തുന്ന തുടക്കത്തോടെയാണ് ആർസിബി മത്സരം ആരംഭിച്ചത്.

പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന്‍ ഡാഫ് ഡുപ്ലെസിയേയും കാമറൂണ്‍ ഗ്രീനെനെയും നഷ്ടമായി. പഞ്ചാബിന് നായകന്‍ ശിഖര്‍ ധവാന്‍ മികച്ച തുടക്കം തന്നെ നല്‍കി. ധവാന്‍ 37 പന്തുകളില്‍ നിന്ന് 45 റണ്‍സാണ് നേടിയത്. പഞ്ചാബ് സ്‌കോര്‍ വര്‍ധിപ്പിച്ചെങ്കിലും കോഹ്ലിയുടെ കരുത്തില്‍ ആർസിബി വിജയത്തിലേക്ക് കുതിച്ചു. മത്സരത്തില്‍ 49 പന്തുകളില്‍ 11 ബൗണ്ടറികളും 2 സിക്‌സറുകളും അടക്കമാണ് കോഹ്ലി 77 റണ്‍സ് നേടിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം